അങ്ങനെ ഒരു അവധി ദിവസം, അയാള്‍ അവളോട്, അലമാരയിലുള്ള, മോളുടെ വസ്ത്രങ്ങള്‍ നോക്കി അവള്‍ക്കു ഇഷ്ടമുള്ളത് എടുക്കാന്‍ പറഞ്ഞു. അങ്ങനെ അവള്‍, അയാളുടെ ഒപ്പം മുറിയില്‍ വന്നു. അയാള്‍ അലമാര തുറന്നു കൊടുത്തിട്ട് അവള്‍ക്കു വേണുന്നത് എടുക്കാന്‍ പറഞ്ഞു.
“എടീ, ദാ ഇതില്‍ നിറയെ തുണികള്‍ ഉണ്ട്. നിനക്ക് ഇഷ്ടമുള്ളത് എടുത്തോ.”
“അത് എനിക്ക് പാകമാകുമോ?”
“അവള്‍ക്കു ഏതാണ്ട് നിന്നെക്കാള്‍ ഒരു അല്പം കൂടി ശരീരം ഉണ്ടായിരുന്നു. പക്ഷേ, പൊക്കം നിന്‍റെ അത്രയും ഇല്ലായിരുന്നു. അതുകൊണ്ട് വലിയ വ്യത്യാസം വരാന്‍ വഴിയില്ല. നീ എടുത്തു നോക്ക്.”
അങ്ങനെ അവള്‍ അലമാരയില്‍ നിന്നും തുണികള്‍ ഓരോന്നായി എടുത്തു. കൂട്ടത്തില്‍, ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്തതും, ഒന്നോ രണ്ടോ തവണ മാത്രം ഉപയോഗിച്ചതും ഒക്കെയായി ഒരു വന്‍ ശേഖരം തന്നെ അതില്‍ ഉണ്ടായിരുന്നു. അതില്‍, മിഡി, ഫുള്‍പാവാട, ചുരിദാര്‍, ലഗ്ഗിംഗ്സ്, ജീന്‍സ്, ത്രീ ഫോര്‍ത്ത്, പല തരം ടോപ്, ടീ ഷര്‍ട്ട്, ഷിമ്മികള്‍, എല്ലാം ഉണ്ടായിരുന്നു. ഒപ്പം, അടിവസ്ത്രങ്ങളും.
“അത് ഒരാള്‍ ഉപയോഗിച്ചത് ആയതുകൊണ്ട് അത് എടുക്കണ്ട, നമുക്ക് വേറെ വാങ്ങാം” എന്ന് അയാള്‍ പറഞ്ഞിട്ടും, “അത് കുഴപ്പമില്ല, കഴുകി വച്ചിരിക്കുന്നതല്ലേ” എന്ന് പറഞ്ഞു അവള്‍ അതും എടുത്തു.
“എടീ, നീ എല്ലാം കൂടി വാരി എടുത്താല്‍ അതിനകത്ത് വയ്ക്കാന്‍ സ്ഥലം കാണില്ല. അത് ഇവിടെത്തന്നെ ഇരിക്കട്ടെ. നിനക്ക് ആവശ്യമുള്ളപ്പോള്‍ എടുത്താല്‍ മതി. ഞാന്‍ അലമാര പൂട്ടാറില്ല. നിനക്ക് എപ്പോള്‍ വേണമെങ്കിലും വന്നു അത് എടുക്കാം.”
അങ്ങനെ അവള്‍ കുറച്ചു തുണികളുമായി പോയി. അന്ന് വൈകുന്നേരം അവള്‍ കുളിച്ചു കഴിഞ്ഞിട്ട്, അതില്‍ നിന്നും ഒരു മിഡിയും ടോപ്പുമാണ് ഇട്ടതു. ടോപ്പ് അവള്‍ക്കു ഒരു അല്പം അയഞ്ഞ പരുവം ആയിരുന്നു. പക്ഷേ അത് വൃത്തികേട് അല്ല. മിഡി, അവളുടെ മുട്ട് മറയുന്നത് വരെ ഉണ്ട്. അതുവരെ അവള്‍ കൊണ്ടുവന്ന പഴയ ചുരിദാറും, നൈറ്റിയുമൊക്കെ ആയിരുന്നു അവള്‍ ഇടുന്നത്.
“ഇപ്പം നിന്നെ കണ്ടാല്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്നു എന്നേ തോന്നൂ.”
അത് കേട്ടപ്പോള്‍, അവളുടെ മുഖത്ത് ഒരു നേരിയ നാണം ഉദിച്ചു.