ഹോ അത് മാഡം ആണോ തീരുമാനിക്കുന്നെ.
പിന്നെ അങ്കിളിന്റെ കാര്യം ഇനിമുതൽ മീനുട്ടിയാ തീരുമാനിക്കുന്നെ.
അല്ലേ അങ്കിളെ.
ഹ്മ്മ് മീനുട്ടി പറയും അങ്കിൾ അനുസരിക്കും.
കേട്ടല്ലോ കേട്ടല്ലോ.
ഹോ കേട്ട് ഒരു മീനുട്ടിയും അതിനു പറ്റിയ ഒരങ്കിളും.
അസൂയ പെടേണ്ട കെട്ടോ അമ്മേ.
ഇല്ലെ ഞാൻ അസൂയ പെടുന്നൊന്നും ഇല്ലേ.
അങ്കിളിന്റെ മടിയിൽ നിന്നും ഒന്നെണീറ്റു കുളിക്കാൻ നോക്കെടി നാറുന്നു പെണ്ണിനെ എന്റെ ശ്രീ നീയെങ്ങിനെ സഹിക്കുന്നു.
അതെ സ്നേഹം ഉള്ളോണ്ടാ അല്ലേ അങ്കിളെ.
ഹോ സ്നേഹമുള്ള ഒരാള്.
അമ്മ ഇനി ഒന്നും പറയേണ്ട. ഞങ്ങൾക്കുള്ള ഫുഡ് എടുത് വെക്കാൻ നോക്ക് അല്ല പിന്നെ.
ഹോ ആയിക്കോട്ടെ മാഡം എന്താണാവോ മാഡത്തിന്നു കഴിക്കാൻ വേണ്ടേ.
മീനുട്ടി ആലോചിക്കുന്നപോലെ താടിയിൽ വിരൽ വെച്ചോണ്ട് അങ്ങോട്ടും ഇങ്ങോട്ടും തല തിരിച്ചോണ്ടിരുന്നു.
മാഡം അതൊന്നു പറഞ്ഞിരുന്നേൽ.
നിക്ക് നിക്ക് ആലോചിക്കട്ടെ അമ്മേ.
ഹോ ഇത്ര ആലോചിക്കാൻ മാത്രം എന്താണാവോ.
അങ്കിൾന്നു സ്പെഷ്യൽ എന്തേലും വേണ്ടേ അമ്മേ കൊടുക്കാൻ അതാ ആലോചിക്കുന്നെ.
അങ്കിളിനു എന്താ ഏറ്റവും ഇഷ്ടം എന്ന് ചോദിച്ചോണ്ട് മീനു ശ്രീയെ നോക്കി.
അങ്കിൾന്നു ഏറ്റവും ഇഷ്ടം എന്റെ മീനുട്ടിയെ.
അയ്യേ എന്നെ തിന്നാൻ ഒക്കില്ലല്ലോ തിന്നുന്ന കാര്യമാ ചോദിച്ചേ
അത് കേട്ട് നിർമലക്കു ചിരിവന്നു.
ഹ്മ്മ് ഇങ്ങിനെ പോയാൽ അങ്കിൾ നിന്നെ തിന്നേണ്ടി വരും.
അല്ലാതെ നി അങ്കിളിനു ഒരു സമാധാനവും കൊടുകില്ലല്ലോ.
പറ അങ്കിളെ എന്താ വേണ്ടേ.
ശ്രീ അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തോണ്ട്. അങ്കിളിനു ഏറ്റവും ഇഷ്ടം അമ്മയുണ്ടാക്കി തരുന്ന ആപ്പം ഇല്ലേ.