നിർമല [SAINU]

Posted by

ആഹാ ഇപ്പൊ എടുത്തില്ലേൽ അത് മുഴുവൻ മീനുട്ടി തിന്നു തീർക്കും ഒരു തരി എനിക്ക് കിട്ടില്ല എന്നോർത്തോണ്ട് കുശുമ്പ്നിറഞ്ഞ മനസ്സുമായി അവൾ അതിൽ നിന്നും രണ്ടുമൂന്നു ചോക്ലേറ്റ് എടുത്തു മാറ്റിവെച്ചോണ്ട് ഡയറി തുറന്നുനോക്കി.

 

ശ്രീഹരി എന്ന ശ്രീ എന്ന് ആദ്യത്തെ പേജിൽ വളരെ ഭംഗിയാർന്ന കയ്യക്ഷരത്തിൽ എഴുതി പിടിപ്പിച്ചിരിക്കുന്നു.

അടുത്തപേജിലേക്ക് മറിച്ചതും അവൾ ചിരിവന്നു.

കുട്ടി നിക്കറും ഇട്ടു നിൽക്കുന്ന അവന്റെ ഒരു ഫോട്ടോ കൂടെ സുന്ദരിയായ ഒരു സ്ത്രീയും പുരുഷനും.

അമ്മ സാവിത്രി അച്ഛൻ ശിവരാമൻ എന്ന് മുന്നേ കണ്ട അതെ കയ്യക്ഷരത്തിൽ എഴുതി പിടിപ്പിച്ചിരിക്കുന്നു.

അവന്റെ നുണക്കുഴിയും വെച്ചു ചിരിച്ചോണ്ട് നിൽക്കുന്ന ഫോട്ടോ കണ്ടപ്പോൾ അവള്ക്ക് ചിരിവന്നുപോയി.

അവൾ ആ മുഖത്ത് മെല്ലെ വിരലുകൾ കൊണ്ട് തടവി നോക്കി.

ചുണ്ടിൽ പുഞ്ചിരിയോടെ അടുത്ത പേജ്.

അവന്റെ കുട്ടിക്കാലതെ വിവരണങ്ങൾ

ഓരോന്നും ഓരോ വാക്കുകളും വിടാതെ വായിച്ചോണ്ടിരുന്നു.

പേജുകൾ മറിഞ്ഞു കൊണ്ടും.

കുറച്ചു കഴിഞ്ഞതും കണ്ണീർ കലർന്ന സങ്കട കഥകൾ വീട്ടീലെ അവസ്ഥയും പഠിക്കാനുള്ള മോഹവും എല്ലാം അവൻ എഴുതി ചേർത്തിരുന്നു.

വായിക്കുന്നതോറും അവള്ക്ക് വല്ലാത്ത ഒരു ഫീലിംഗ് പൊലെ തോന്നി ജീവിതത്തിൽ ഒരു പാട് കഷ്ടപെട്ടവന്റെ നേർചിത്രം ആയിരുന്നു അതുവരെ അവൾ വായിച്ചോണ്ടിരുന്നത്.

രണ്ടു പേജ് കൂടെ വായിച്ചു മറിച്ചതും അവളിൽ വല്ലാത്ത ആകാംഷയായിരുന്നു.

ഒരു കൊച്ച് പെൺകുട്ടി കുഞ്ഞുടുപ്പും ഇട്ടു നില്കുന്നു അത് തന്റെ മീനു മോളല്ലേ എന്ന് തോന്നി അവള്ക്ക് കൂടെ അവളെപ്പോലെ യുള്ള ഒരു സ്ത്രീയുടെ ചിത്രവും ഇതവൻ വരച്ചു ചേർത്തതാണ് കൂടെ ഒരടികുറിപ്പും.

Leave a Reply

Your email address will not be published. Required fields are marked *