കുറച്ചു കഴിഞ്ഞതും അവള് ഡ്രസ്സ് എല്ലാം മാറി കൊണ്ട് ഓഫീസിലേക്ക് പോകാൻ ഇറങ്ങി. മീനുട്ടി അങ്കിളിനെ ബുദ്ധിമുട്ടിക്കരുത് കേട്ടല്ലോ അമ്മ വരുന്നത് വരെ നല്ല കുട്ടിയായി വേണം ഇരിക്കാൻ എന്നാൽ അമ്മ വരുമ്പോൾ ചോക്ലേറ്റ് വാങ്ങിക്കൊണ്ടു വരാം എന്നൊക്കെ മീനു വിനോട് പറഞ്ഞോണ്ടാണ് നിർമല ഇറങ്ങിയത്.
ആ ശ്രീ അവള് വല്ല കുസൃതിയും കാണിച്ചാൽ വക വെച്ചു കൊടുക്കേണ്ട കേട്ടല്ലോ. അല്ല അവളുടെ കുസൃതിക്കു കൂട്ട് നിന്നാൽ രണ്ടിനും എന്റെ കയ്യിന്നു കിട്ടും എന്ന് പറഞ്ഞപ്പോ ശ്രീ അവളെ നോക്കി ഒന്ന് ചിരിച്ചു.
ചിരിക്കേണ്ട ഞാൻ പറഞ്ഞത് കാര്യമായിട്ടാ. നിന്റെ കൂടെ കൂടിയ പിന്നെ പെണ്ണ് ആകെ വഷളായിട്ടുണ്ട്
ഹോ ആയിക്കോട്ടെ മാഡം മാഡം പോയി വരുമ്പോളേക്കും ഞങ്ങളി വീട് പൊളിച്ചടുക്കതൊന്നുമില്ല അല്ലേ മീനുട്ടി എന്ന് പറഞ്ഞോണ്ട് ശ്രീ മീനുവിനെ എടുത്തു തോളിലേറ്റി.
പറഞ്ഞു നാക്കെടുത്തില്ല കണ്ടില്ലേ രണ്ടും എന്നു പറഞ്ഞോണ്ട് നിർമല സ്കൂട്ടി സ്റ്റാർട്ടാക്കി.
അതെ വരുമ്പോ വല്ലതും വാങ്ങിയിട്ട് വരണോടാ എന്നുള്ള നിർമലയുടെ ചോദ്യത്തിന്.
മാഡം വരുന്ന വഴിക്കല്ലേ ബവരിജസ് ഷോറൂം ഉള്ളത്.
അതിന്.
അല്ല വരുമ്പോ ഒരു രണ്ടു ഫുള്ള് വാങ്ങിച്ചോണ്ട് വരാമോ എന്ന് ചോദിക്കാനാ. ഞങ്ങൾക്കു രണ്ടുപേർക്കും ഇരുന്നു അടിച്ചു പിരിയാനാ എന്താ പറ്റുമോ
ആഹാ അതൊക്കെയുണ്ടോ ഇതുവരെ ഇല്ലാതിരുന്ന ശീലം രണ്ടു ദിവസം നാട്ടിൽ നിന്നപ്പോയെക്കും തുടങ്ങിയോടാ
ഹ്മ്മ് എന്താ കൂടണോ
ദേ എന്റെ കയ്യിന്നു കിട്ടും രണ്ടിനും മര്യാദക്ക് അകതിരുന്നോണം കേട്ടല്ലോ എന്ന് പറഞ്ഞു ചിരിച്ചോണ്ട് പോകുമ്പോ അവൾക്ക് ചെറിയ വിഷമം വരാതിരുന്നില്ല.