ഗോൾ 8 [കബനീനാഥ്]

Posted by

ചോദ്യം ശരി തന്നെയാണ്……

അവളുടെ മനസ്സ്, ഒരു നിമിഷം പരിശോധിച്ചു സമ്മതിച്ചു…

“”രണ്ടൂസം ഇങ്ങള് മിണ്ടി…… അത് ഷോപ്പ് കാരണം… “

സല്ലു അവളിൽ നിന്ന് ഉയർന്നു കിതച്ചു …

സുഹാന ഒന്ന് ശ്വാസം ഏങ്ങിയെടുത്തു…

“” അതിനാണോ നായേ , യ്യ് ന്നെ ചേർത്ത്……. “

ബാക്കി അവൾ കണ്ണീരണിഞ്ഞ വിങ്ങലിൽ വിഴുങ്ങിക്കളഞ്ഞു..

“ ഞാനാേരേം ഒന്നും… ങ്ങനെ…,”

ബാക്കി പറയാതെ സല്ലു മുഖം തിരിച്ചു…

സുഹാന പിളർന്നു തുടങ്ങി……….

അവനൊന്നും എഴുതീട്ടില്ലാന്ന്…

“” ഇല്ലേടാ ഹറാം പിറന്നോനെ……….?””

ചോദിച്ചതും അവൾ , അവന്റെ പിടിയിൽ നിന്ന് അല്പം സ്വതന്ത്യമായ വലതു  കൈ വലിച്ചൂരി അവന്റെ നെഞ്ചിലിടിച്ചു.

സല്ലുവിന് വേദന എടുത്തെങ്കിലും നിലവിളിച്ചില്ല……

“” അനക്കെങ്ങനെ തോന്നീടാ കുരിപ്പേ……. “

സുഹാന കരഞ്ഞുപോയിരുന്നു…

ഹൃദയം പൊട്ടിയൊലിച്ച് സല്ലു അവളുടെ കരച്ചിൽ കേട്ടു……

“”ക്കെ… ങ്ങള് കാരണാ… …. “

വിതുമ്പലനിടയിലൂടെ വിങ്ങലായി അവന്റെ വാക്കുകൾ പുറത്തു വന്നു…

“”ങ്ങെളൊരാൾ കാരണാ…….. “”

ശ്ളഥമായ വാക്കുകൾ അവനിൽ നിന്ന് തള്ളിയൊഴുകി……

കണ്ണുകളിൽ മിഴിനീരിനു പുറമേ, അത്ഭുതം ചിന്തി സുഹാന മുഖമുയർത്തി…

താൻ കാരണം…… ?

അവളുടെ മനസ്സ് അടിമുടി അതിനുത്തരം തേടിയലഞ്ഞു…

സല്ലു , അവളുടെ പിടി അയച്ച് പതിയെ നിവർന്നു……

സുഹാന തുറിച്ച്, അവനെ ഉറ്റുനോക്കി…

“” മൂസാമ്മോന്റെ സംഭവം കഴിഞ്ഞ് ഞാൻ വന്നേരം… …. “

സല്ലു , ഇരു കൈത്തലങ്ങളും എടുത്ത് കവിളുകളിൽ ചേർത്തു………

അവളുടെ ഹൃദയം അവന്റെ വാക്കുകളിൽ തപ്തമായിത്തുടങ്ങി…

അതോടൊപ്പം ഒരാപത്ശങ്കയും അവളിൽ വേലിയേറ്റം തീർത്തു തുടങ്ങി……

“”ങ്ങക്ക്……. ന്റെ പൊന്നുമ്മാക്ക് . ഞാൻ ഖൽബിൽ കല്പിച്ചു കൂട്ടിയോരു സ്ഥാനണ്ട്……. “

അവളുടെ ഹൃദയം തിളച്ചു തുടങ്ങിയിരുന്നു……

അവൾ അവന്റെ വാക്കുകൾക്കായി ചെവി വട്ടം പിടിച്ചു……

“ നാടു വിട്ടു പോകാനാ ഞാൻ കരുത്യേ… “”

സല്ലു കവിളുകൾ കൂട്ടിത്തിരുമ്മി……

അവനത് ഒന്ന് പറഞ്ഞു തീർന്നിരുന്നുവെങ്കിൽ എന്നവളാശിച്ചു……

“” ഫോൺ പേ ചെയ്യാനാ ഞാൻ ങ്ങടെ ഫോണെടുത്തേ…… അതിൽ… …. “

Leave a Reply

Your email address will not be published. Required fields are marked *