ഗോൾ 8 [കബനീനാഥ്]

Posted by

ബസ്സിനു കയറിയാൽ മതി..

പക്ഷേ, എവിടേക്ക് പോകുകയാണെന്ന് ചോദിച്ചാൽ ഒരു മറുപടി കണ്ടുപിടിച്ചേ പറ്റൂ…

സുഹാന അതിനുള്ള വഴികൾ തേടിത്തുടങ്ങി…

അന്ന് കുറച്ചു വൈകിയാണ് സല്ലു കടയടച്ച് എത്തിച്ചേർന്നത്…

അവൾ ഒന്നും തന്നെ സംസാരിക്കാൻ നിന്നില്ല…

ഓർഡർ ചെയ്ത സാധനങ്ങൾ വരാൻ വേണ്ടി വെയ്റ്റ് ചെയ്യുകയായിരുന്നു , എന്ന് സല്ലു അബ്ദുറഹ്മാനോട് പറയുന്നത് അവൾ കേട്ടു..

അത്താഴം കഴിഞ്ഞു…

സല്ലു അവന്റെ മുറിയിലേക്കും സുഹാന അവളുടെ മുറിയിലേക്കും കയറി……

തന്നെ മനസ്സിലാക്കി, ഉമ്മ വരുമെന്ന് സല്ലു പ്രതീക്ഷിച്ചു..

പക്ഷേ അതുണ്ടായില്ല…

അവളുടെ ചിന്ത മറ്റൊന്നായിരുന്നു…

രാവിലെ തന്നെ സല്ലു ഷോപ്പിലേക്കിറങ്ങി..

സുഹാന എഴുന്നേറ്റിരുന്നുവെങ്കിലും അടുക്കളയിലായിരുന്നു…….

അവൻ തന്റെയടുത്തേക്കു വരും എന്നവൾ പ്രതീക്ഷിച്ചു..

പക്ഷേ, സല്ലു നേരെ ഷോപ്പിലേക്ക് പോയി……,

അവൾ വസ്ത്രം മാറി മുകളിൽ നിന്ന് ഇറങ്ങി വന്നതും ബാപ്പയും ഉമ്മയും ഹാളിൽ ഗൗരവത്തോടെ സംസാരിക്കുന്നതു കണ്ടു……

അവൾ കയ്യിലിരുന്ന ഫാബ്രിക് കവർ മേശയിൽ വെച്ചു……

“” എന്താ ഉപ്പാ……….?”.

കാര്യമെന്തോ ഗുരുതരമാണെന്ന് അവൾക്കു തോന്നി…

“” ഹുസൈന്  സുഖമില്ലാന്ന്…… ഇപ്പോഴറിഞ്ഞതാ… ….””

അബ്ദുറഹ്മാൻ പറഞ്ഞു…

സുഹാനയ്ക്ക് കാര്യം മനസ്സിലായി..

ഫാത്തിമയുടെ ഏറ്റവും മൂത്ത സഹോദരൻ..

അവർ മങ്കടയിലാണ് താമസം..

വാർദ്ധക്യ സഹജമായ അസുഖങ്ങളുമായി കുറച്ചു നാളായി കിടപ്പിലാണ്…

“” ഹോസ്പിറ്റലിലാണോ ഉപ്പാ… ? “

അവൾ ചോദിച്ചു……

“” ഉം…  “

“” ഇയ്യ് റെഡിയാക്.. ഞാൻ മോളെ കൊണ്ടാക്കി വരാം……””

അബ്ദുറഹ്മാൻ ഫാത്തിമയോട് പറഞ്ഞതും സുഹാന മേശയിൽ വെച്ച കവറുമെടുത്ത് മുറ്റത്തേക്കിറങ്ങി……

“അളിയനത്തിരി കൂടുതലാ… ഞാനത് അവളുടെ മുൻപിൽ വെച്ച് പറയാതിരുന്നതാ… “

ബൈക്കോടിക്കുമ്പോൾ അബ്ദുറഹ്മാൻ സംസാരിച്ചു തുടങ്ങി……

“”ങ്ങും…””

സുഹാന മൂളി…

അവളുടെ ചിന്തയിൽ അതൊന്നുമല്ലായിരുന്നു…

“ അന്റെ കയ്യിലെന്താ… ?””

“” ചുരിദാർ ഒന്ന് മാറ്റിയടിക്കാനുണ്ട്…… ഉപ്പ : മ്മടെ പഴയ ഷോപ്പിനടുത്ത് ഒന്നാക്കിയാൽ മതി…… “.

അവൾ പറഞ്ഞതും അബ്ദുറഹ്മാൻ മഞ്ചേരിയിലേക്ക് വണ്ടി വിട്ടു…

“” ഇയ്യ് തിരിച്ചെങ്ങനെ പോരും…… ?””

“” ഞാൻ ബസ്സിലു പോന്നോളാം… “

Leave a Reply

Your email address will not be published. Required fields are marked *