ഗോൾ 8 [കബനീനാഥ്]

Posted by

അവൻ വരുന്നു……….

സുഹാനയുടെ ഓരോ പരമാണുവിലേക്കും രക്തം തിളച്ചു കയറിത്തുടങ്ങിയിരുന്നു…

ഒരേ ഒരു ലക്ഷ്യം…

അവനെ ഇല്ലാതാക്കുക… ….!

നീക്കം ഝടുതിയിലായിരുന്നു…….

മരിച്ച ശരീരത്തിന് മദയാനയുടെ ഊറ്റം കൊണ്ട പോലെ ഫോൺ കൂട്ടി ആദ്യത്തെ അടി സല്ലുവിന്റെ കഴുത്തിലും നെഞ്ചിലുമായി വീണു…

“” കബനീനാഥ്… ….””

ചതഞ്ഞരഞ്ഞ സുഹാനയുടെ വാക്കുകൾ അടിയുടെ അകമ്പടിയായി വന്നതും സല്ലു , തൊട്ടു മുന്നിൽ പ്രേതത്തെ കണ്ടതു പോലെ ഒരടി പിന്നോട്ടു വലിഞ്ഞു……

ഫോൺ തെറിച്ച് ഫ്ളോറിലൂടെ നിരങ്ങിപ്പോയി……

“”നായേ……….””

മുരൾച്ചയോടെ സുഹാന അവന്റെ നെഞ്ചും പുറവും മാന്തിപ്പൊളിച്ചു…

അവന്റെ കഴുത്തിനു മുകളിലേക്ക് അവളുടെ കൈ എത്തില്ലായിരുന്നു…

പിന്നിലേക്ക് നിരങ്ങി മാറിയ സല്ലു ഭിത്തിയിൽ തട്ടി നിന്നതും സുഹാന ഏന്തി, അവന്റെ കരണം തീർത്തൊന്നു കൊടുത്തു……

സല്ലു കുനിഞ്ഞു നിലവിളിച്ചു പോയി……

അവന്റെ നീണ്ട മുടിയിൽ പിടിച്ചു വലിച്ച് സുഹാന നിലത്തേക്ക് തള്ളിയിട്ടു……….

മേശയിൽ പിടിച്ചു നിൽക്കാൻ ശ്രമിച്ച, സല്ലു മേശയടക്കം മറിച്ചു കൊണ്ട് നിലത്തേക്ക് വീണു…

മേശയ്ക്കു മുകളിലിരുന്ന സാധനങ്ങൾ വീണു ചിതറി…

കവിളുകളിൽ മാറി മാറി അടി വീണു കൊണ്ടിരുന്നു……

ഉള്ളിലെ ദേഷ്യം ആളിക്കത്തിയ സുഹാന , അതണയും വരെ അവനെ തല്ലിയ ശേഷം , സ്വയം തലയ്ക്കടിച്ച് അവന്റെ , അടി കൊണ്ടു തിണർത്ത നെഞ്ചിലേക്ക് വീണു മുഖമിട്ടുരുട്ടി നിലവിളിച്ചു തുടങ്ങി……

“”നിക്കതിന് ആവണില്ലല്ലോ പടച്ചോനേ……….””

അത് സത്യം തന്നെയായിരുന്നു……

അടുത്ത നിമിഷം അവൾ ചാടിയെഴുന്നേറ്റു……

മിഴികൾ നാലുപാടും പായിച്ച അവൾ കട്ടിലിനരികെ, മേശയിൽ നിന്ന്  വീണു കിടക്കുന്ന തെർമോകോൾ കട്ട് ചെയ്യുന്ന നൈഫ് കണ്ടെടുത്തു……

ഒരു കുതിപ്പിന് അതവൾ കൈക്കലാക്കി……

“”അന്നെ കൊല്ലാൻ നിക്ക് വയ്യാ……….””

നിലവിളിച്ചു കൊണ്ട് അവൾ ചാടി എഴുന്നേറ്റു……

നൈഫ് അവൾ കൈത്തണ്ടയിൽ ചേർക്കാനൊരുങ്ങിയതും സല്ലു അവളുടെ പാവാടയിൽ പിടിച്ചു വലിച്ചു……

പാവാട, അവളുടെ അരയിൽ നിന്ന് ചെറുതായി ഊർന്നു…

അവളൊന്നു വേച്ചു……

നിലത്തു കൈ കുത്തി അവൻ എഴുന്നേറ്റതും അവൾ മുറിക്ക് പുറത്തേക്കോടി..

ഇടനാഴി കടന്ന് അവൾ, അവളുടെ മുറിയുടെ വാതിലടയ്ക്കും മുൻപേ , സല്ലു , ഒരു കയ്യിൽ അവളെയും എടുത്തു കൊണ്ട് മറുകയ്യാൽ, നൈഫിരുന്ന അവളുടെ കൈ കൂട്ടിപ്പിടിച്ച് , കിടക്കയിലേക്ക് വീണു പോയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *