വാതിൽ കടന്നതും ഇടനാഴിയുടെ ഭിത്തിയിൽ പുറം ചാരി നിൽക്കുന്ന അവൻ…
കണ്ണുകളടച്ചിരിക്കുന്നു…
അവന്റെ വലതു കൈയ്യിലെ നൈഫ് വിറയ്ക്കുന്നത് അവൾ കണ്ടു…
ഒരു നിമിഷം കൂടി… ….
ബാധ കയറിയതു പോലെ അവൾ ഒന്നു വിറച്ചു…
“” സല്ലൂ………..””
ഇടിമുഴക്കം പോലെയായിരുന്നു അവളുടെ നിലവിളി…
അവൻ പിന്തിരിഞ്ഞ് മുറിയിലേക്ക് കയറാനാഞ്ഞതും അവൾ ഒറ്റക്കുതിപ്പായിരുന്നു……
പക്ഷേ, ലക്ഷ്യത്തിലേക്ക് എത്തിയില്ല……
കാൽച്ചുവട്ടിൽ, പാവാടത്തുമ്പ് ഊർന്നു കിടന്നതിൽ ചവിട്ടി , അവൾ ഒന്ന് വട്ടം കറങ്ങി…
സുഹാന ഒന്ന് ആഞ്ഞു നോക്കിയെങ്കിലും ഹാൻഡ് റെയിലിൽ പിടുത്തം കിട്ടിയില്ല…
“ സല്ലൂ. ………..””
വാതിലടയ്ക്കുന്നതിനു മുൻപേ , ഉമ്മയുടെ നിലവിളി അവൻ കേട്ടിരുന്നു…
വായുവിൽ കൈകൾ തുഴഞ്ഞ് , നിലത്തേക്കു വീണ അവൾ പടിക്കെട്ടിലൂടെ , ഒരാർത്തനാദത്തോടെ താഴേക്കുരുണ്ടു… ….
(തുടരും……..)