അയാൾ വരുമല്ലോ…….
തന്നെ നാണം കെടുത്താൻ…
തന്നോട് വില പേശാൻ… ….
സുഹാനയുടെ നെഞ്ചിടിപ്പ് ദ്രുതഗതിയിലായിരുന്നു……
എല്ലാവരുമായും അയാൾ കമ്പനിയാണ്…… കൂട്ടാണ്…
ആ വഴിയിലാകും അയാൾ സല്ലുവിനെക്കുറിച്ച് അറിഞ്ഞതും…
താൻ മനസ്സിൽ കരുതിയത് തന്നെയാണ് സത്യം…
“” അയാൾ മോളെയും തിരക്കിയിരുന്നു…… “
ശിവരാമന്റെ വാക്കുകൾ കേട്ടതും അവളുടെ നടുക്കം പൂർണ്ണമായി…
“” ആള് പാവമാ… ഇച്ചിരി മുൻകോപം ഉണ്ടെന്നേയുള്ളൂ… “
ശിവരാമൻ പറഞ്ഞു……
പാവം… ….!
സുഹാന അയാളറിയാതെ , അടക്കി പല്ലിറുമ്മി…
ലോകത്തിൽ ഏറ്റവും നിന്ദ്യമായ കാര്യമാണ് അയാൾ എഴുതിപ്പിടിപ്പിച്ചു വിടുന്നത്……
കാമരാക്ഷസൻ… ….!
വെറിയൻ… ….!
അത് നേരിട്ടറിയാവുന്നവളാണ് താൻ…
ഇവർക്കൊക്കെ ഒറ്റ ലക്ഷ്യം മാത്രം…
ഏതു വിധേനയും കാമ പൂരണം മാത്രം…
സൈറ്റിൽ, സ്ത്രീകളുടെ പേരിൽ കമന്റിടുമ്പോൾ അതിനു മറുപടിയുമായി വരുന്നവരെ അവൾക്ക് ഓർമ്മ വന്നു……
അങ്ങനെയുള്ളവരല്ലേ…
ലക്ഷ്യം മറ്റൊന്നാകില്ലല്ലോ…
“” എന്നിട്ട് ആളെവിടെ……….?””
സുഹാനയുടെ സ്വരം പതറിയിരുന്നു…
“” ഇന്ന് വെളുപ്പിനുള്ള ഫാസ്റ്റിനു പോയി.. ഏതോ ചടങ്ങുകൾ ബാക്കിയുണ്ടെന്ന്… “
പിന്നിൽ നിന്ന് അടി കിട്ടിയതു പോലെ അവളൊന്നു ഞെട്ടി…
താൻ മണിക്കൂറുകൾ മാത്രം വൈകിപ്പോയി…
സല്ലുവിനെ ഓർത്ത് അവൾക്ക് ദേഷ്യം വന്നു…
അവൻ കാരണമാണ് അയാൾ പിടിക്കപ്പെടാതെ പോയത്……
ഗേയ്റ്റ് കടന്ന് ഒരു കാർ വന്നതും ശിവരാമൻ അവിടേക്ക് പോയി …
കാലുകൾ നിലത്തുറഞ്ഞതു പോലെ അവൾ നിന്നു..
അയാൾ വീണ്ടും രക്ഷപ്പെട്ടിരിക്കുന്നു…
“” അയാളെന്നു വരും ശിവരാമേട്ടാ… ?””
അല്പം നിരാശയോടെ, ശിവരാമൻ തിരികെ വന്നപ്പോൾ അവൾ ചോദിച്ചു…
“” ഇനി ഇവിടേക്കാവില്ല എന്നാണ് അയാൾ പറഞ്ഞത്. ഏജൻസി , അയാൾക്ക് നാട്ടിലെങ്ങാണ്ട് ജോലി ശരിയാക്കുമെന്ന്… “
സുഹാന നിശബ്ദം നിന്നു..
“” എല്ലാം അയാൾ കൊണ്ടുപോയിട്ടുണ്ട്… അവിടെ ശരിയായില്ലേൽ ഇവിടെ വന്നേക്കും… “
ഇനിയും അയാളെക്കുറിച്ച് ചോദിക്കുന്നത് ശരിയല്ലെന്ന് സുഹാനയ്ക്കറിയാമായിരുന്നു…
കബനി പോയി…
ഇനി അയാൾ വന്നേക്കില്ല…
അയാളെ ആദ്യമായും അവസാനമായും കണ്ടത് തന്റെ സ്വസ്ഥത എന്നെന്നേക്കുമായി ഇല്ലാതാക്കാനായിരുന്നു…
അയാൾ കഥയെഴുതും…
അയാൾക്കതൊരു ലഹരി മാത്രമാണ്..അല്ലെങ്കിൽ ജോലിക്കിടയിലെ നേരം പോക്ക്…