സന്ദീപ് ഉത്സാഹത്തോടെ ലത്തീഫയുടെ നേരെ നീങ്ങി.
“അടുത്ത് നിന്നാൽ മാത്രം മതി,”
ഹേമന്ത് താക്കീതിന്റെ സ്വരത്തിൽ പറഞ്ഞു.
“നിക്കുമ്പം കാമുകന്റെ ആ ഓഞ്ഞ മോന്തേം കാണിച്ച് നിന്നേക്കരുത്! ദ ബെസ്റ്റ് സ്റ്റുഡന്റ്റ് ഓഫ് ദ ഇയർ പോലെ നിന്നോണം!”
ആ ഫോട്ടോ ലത്തീഫ തന്റെ ഫേസ്‌ബുക്കിൽ അപ്‌ലോഡ് ചെയ്തു.
അതിന്റെ പിറ്റേ ദിവസം സന്ദീപ് പരിഭ്രമത്തോടെ ഇംഗ്ലീഷ് ഡിപ്പാർട്മെൻറ്റിലേക്ക് ചെന്നു.
“മിസ്സ്!”
തിരക്കിട്ട് എന്തോ എഴുതുകയായിരുന്നു ലത്തീഫ അവനെ നോക്കി. അവന്റെ മുഖത്തെ ഭാവം കണ്ട് ലത്തീഫ തിടുക്കത്തിൽ എഴുന്നേറ്റ് വെളിയിലേക്ക് , അവന്റെ അടുത്തേക്ക് ചെന്നു.
“എന്താ സന്ദീപ്?”
“മിസ്സ്,”
ആരും ശ്രദ്ധിക്കുന്നില്ല എന്നുറപ്പ് വരുത്തി അവൻ മൊബൈൽ തുറന്ന് തന്റെ ഫേസ്‌ബുക്ക് പ്രൊഫൈൽ എടുത്ത് അവളെ കാണിച്ചു.
ഒരു നിമിഷം ലത്തീഫ ഒന്ന് അന്ധാളിച്ചു.
ഫ്രണ്ട് റിക്വസ്റ്റ്സ്
ഇന്ദ്രാണി പുരോഹിത് സെൻറ്റ് യൂ എ ഫ്രണ്ട് റിക്വസ്റ്റ്സ്….
പിന്നെ അവൻ അവളുടെ പ്രൊഫൈൽ പേജ് എടുത്തു.
“മിസ്സ് ഇതുതന്നെയല്ലേ ആൾ?”
പ്രൊഫൈൽ ചിത്രത്തിലേക്ക് നോക്കി സന്ദീപ് ചോദിച്ചു.
“അതെ മോനു ..ഇത് തന്നെ …ഇത് തന്നെ ആൾ ..പക്ഷെ…?”
“മിസ്സ് …ഇയാൾ എന്നിലേക്ക് എത്തിയ റൂട്ട് ക്ലിയർ ആണ്…ഇയാൾ മിസ്സിന്റെ പ്രൊഫൈൽ ഒക്കെ ചെക്കുചെയ്യുന്നുണ്ടായിരുന്നു…ഇന്നലെ മിസ് നമ്മുടെ ഗ്രൂപ്പ് ഫോട്ടോ അപ്‌ലോഡ് ചെയ്തില്ലേ ..അങ്ങനെ എന്നെ കണ്ടതായിരിക്കും…പക്ഷെ എന്തിനാ എനിക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്?”
ലത്തീഫ ഒരു നിമിഷം ആലോചിച്ചു.
“രവിയുടെ ഫ്രണ്ട് ലിസ്റ്റിൽ ഇന്ദ്രാണിയുണ്ടായിരുന്നു…”
ആലോചനയ്ക്ക് ശേഷം ലത്തീഫ പറഞ്ഞു.
“… അവര് ഫാമിലി ഫ്രണ്ടും റിലേറ്റിവും ഒക്കെയല്ലേ?അങ്ങനെ അവർ എന്നെക്കുറിച്ച് മനസ്സിലാക്കിയിട്ടുണ്ടാവണം…എന്ന് വെച്ചാൽ എനിക്കും രവിയ്ക്കും ഇടയിലുണ്ടായിരുന്ന അഫയർ അടക്കം!”
“അപ്പോൾ …?”
സന്ദീപ് ചോദിച്ചു.
“രവി അവരെ ഇഷ്ടപ്പെടാതിരുന്നത് ഞാൻ കാരണമാണ് ..രവിയ്ക്ക് എന്നോടുള്ള പ്രേമം കാരണമാണ് എന്നവർക്ക് മനസ്സിലായി കാണും…”
ലത്തീഫ തുടർന്നു.
“അപ്പോൾ എന്നോടും ശത്രുതയുണ്ടാവണമല്ലോ..എന്നെ അവർ ചേസ് ചെയ്യാൻ ശ്രമിക്കില്ലേ? അങ്ങനെവരുമ്പോൾ രവിയെപ്പോലെയുള്ള, രവിയെപ്പോലെ തന്നെയുള്ള നിന്നെ എന്റെ കൂടെ കാണുമ്പോഴോ?”
സന്ദീപ് വിസ്മയത്തോടെ ലത്തീഫയെ നോക്കി.
“പക്ഷെ എനിക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചിട്ട് എന്തിനാണ്?”
ലത്തീഫയും ആലോചിച്ചു.
“ഏതായാലും മോനു അത് അക്സെപ്റ്റ് ചെയ്യ്!”