ആലോചനയ്ക്ക് ശേഷം ലത്തീഫ പറഞ്ഞു.
“വേണോ? അത് പ്രശ്നമാവില്ലേ?”
“വേണം!”
ലത്തീഫ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
“എന്നാലേ ഇന്ദ്രാണിയുടെ ഉദ്ദേശ്യമെന്താണ് എന്ന് നമുക്ക് മനസ്സിലാവുകയുള്ളൂ മോനു…”
“ഓക്കേ …”
അവൻ പറഞ്ഞു.
പിന്നെ വിരൽ അക്സെപ്റ്റ് ഫീൽഡിൽ അമർത്തി.
******************************
വൈകുന്നേരം, പൂർത്തിയാക്കാനുള്ള പ്രൊജക്റ്റിന്റെ മുമ്പിലിരിക്കവേ മൊബൈലിൽ നോട്ടിഫിക്കേഷൻ ടോൺ കേട്ട് സന്ദീപ് ഫോണെടുത്തു.
മെസ്സഞ്ചറിലാണ്.
അവൻ മെസ്സഞ്ചർ തുറന്നു.
“ഇന്ദ്രാണി പുരോഹിത്!”
മെസ്സേജ് അയച്ചയാളുടെ പ്രൊഫൈൽ ചിത്രം കണ്ടിട്ട് സന്ദീപ് സ്വയം പറഞ്ഞു.
“ഹായ്..”
റെസ്പോണ്ട് ചെയ്യണോ?
അവൻ പെട്ടെന്ന് ലത്തീഫയ്ക്ക് ഡയൽ ചെയ്തു.
“ഹായ് മിസ്…”
“ഹായ് മോനൂ…”
“മിസ്സെ, ഇന്ദ്രാണിയുടെ ഹായ് വന്നിട്ടുണ്ട്….എന്ത് ചെയ്യണം?”
“തിരിച്ച് ഹായ് പറ…എന്താണ് സംസാരിക്കുന്നത് എന്ന് നോക്കാമല്ലോ,”
“ആർ യൂ ഷ്വർ?”
“ഷ്വർ മോനൂ …എങ്കിലേ നമുക്ക് മനസ്സിലാവൂ …അവളുടെ ഉദ്ദേശം…”
ലത്തീഫ പറഞ്ഞത് തന്നെയാണ് ശരി.
സന്ദീപ് തീർച്ചപ്പെടുത്തി.
അവന്റെ വിരലുകൾ കീപാഡിലാമർന്നു.
“ഹായ് …”
അവൻ ടൈപ്പ് ചെയ്തു.
“ഹൌ ആർ യൂ…?”
“ഫൈൻ ..താങ്ക് യൂ ..യൂ?”
“ഫൈൻ…”
“ഹ്മ്മ് …”
“ഈസ് തലശ്ശേരി എ ബിഗ് ടൌൺ?”
“നോട്ട് ബിഗ് ..യൂ ക്യാൻ ചെക്ക് ഇൻ ഗൂഗിൾ..”
“ഓക്കേ ..ഈസ് ലത്തീഫ വർക്കിങ് ദേർ?”
എന്താണ് ഉത്തരമായി പറയേണ്ടത്? മിസ്സിവിടെ ജോലി ചെയ്യുന്നുണ്ടോ എന്നാണ് ചോദ്യം. അത് വരെയുള്ള ചാറ്റ് സന്ദീപ് സ്‌ക്രീൻ ഷോട്ട് എടുത്ത് ലത്തീഫയ്ക്ക് അയച്ചു.
“ഞാൻ എന്താണ് പറയേണ്ടത്?”
അവൻ ലത്തീഫയ്ക്ക് മെസേജ് ചെയ്തു.
“നമ്മുടെ റിലേഷൻഷിപ്പ് ഒഴിച്ച് ബാക്കിയെല്ലാം ഉള്ളത് പോലെ മോൻ പറഞ്ഞോ,”
ലത്തീഫയുടെ മറുപടി വന്നു.