കഷ്ട്ടപെട്ടു. അവളിൽ നിന്നും പൊഴിഞ്ഞ ഞരക്കവും ഞെരുങ്ങലും കേട്ടതും ദേവൻ സങ്കടത്തോടെ അവളെ നോക്കി.
ദേവൻ ചീത്ത പറഞ്ഞതിൽ സങ്കടം സഹിക്കാനാവാതെ കല്യാണി മുഖം പൊത്തി കരഞ്ഞു കൊണ്ടേയിരുന്നു.
അവൾക്ക് അവനിൽ നിന്നും ഉതിർന്ന കോപം നിറഞ്ഞ വാക്കുകൾ താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. ദേവൻ അവളെ ചീത്ത പറഞ്ഞ നിമിഷത്തെ മനസിൽ പഴിച്ചുകൊണ്ട് കല്യാണിയെ സമാധാനിപ്പിക്കുവാൻ ശ്രമിച്ചു.
പക്ഷെ അവന് അവളെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് ഒരു നിശ്ചയവുമില്ലായിരുന്നു.
ദേവൻ അടുത്തേക്ക് വന്നു കല്യാണിയുടെ ചുമലിൽ കൈ വച്ചു. കല്യാണി വിതുമ്പലോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
ദേവൻ ദുഖത്താൽ പിടയുന്ന മനസോടെ അവളെ ചേർത്തു പിടിച്ചു.കല്യാണി ദേവന്റെ ഇടം നെഞ്ചിൽ മുഖം പൂഴ്ത്തി വച്ചു.
അല്പ നേരം അങ്ങനെ നിന്നതും അവളുടെ കരച്ചിലിന്റെ തോതിന് നേരിയ ശമനം വന്നുവെന്നു അവന് തോന്നി.ദേവൻ അവളുടെ കാതിനു സമീപത്തേക്ക് അവന്റെ ചുണ്ടുകൾ എത്തിച്ചുകൊണ്ടു പറഞ്ഞു.
“എന്നോട് ക്ഷമിക്ക് കല്യാണി.. ഞാൻ മാപ്പ് ചോദിക്കുവാട്ടോ ”
ദേവന്റെ ഇമ്പമുള്ള ശബ്ദം കാതിൽ പതിഞ്ഞതും മനസിലേക്ക് മഞ്ഞു പെയ്യുന്ന പ്രതീതി ആയിരുന്നു അവൾക്ക്.
പൊടുന്നനെ അവൾ അവനിൽ നിന്നും കുതറി മാറി പുറകിലേക്ക് നിന്നുകൊണ്ട് കിതച്ചു കൊണ്ടിരുന്നു. കണ്ണുനീർ ചാലുപോലെ ഒഴുകിയ വഴികൾ അവളുടെ കവിളുകളിൽ അവന് തെളിഞ്ഞു കാണാമായിരുന്നു.
കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് കല്യാണി അവനെ ഉറ്റു നോക്കി. എങ്കിലും ആ നീല കണ്ണുകളിലേക്ക് നോക്കിയിരിക്കുവാനുള്ള ത്രാണി അവൾക്ക് ഉണ്ടായിരുന്നില്ല.
എന്നാൽ ആ നീല കണ്ണുകളിൽ പൊട്ടി വിരിയുന്ന പ്രണയത്തിന്റെ ലാഞ്ഛന അവൾക്ക് ഒറ്റ നോട്ടത്തിൽ മനസിലായി.അവൾ നേരിയ നാണത്തോടെ മുഖം കുനിച്ചു.
“അങ്ങുന്നേ എന്നോട് ക്ഷമിക്കണേ.. അറിയാതെ കെട്ടി പിടിച്ചു പോയതാ ”
ദേവൻ കല്യാണിയുടെ ക്ഷമ പറച്ചിൽ ഉള്ളിൽ ചിരിയോടെ കേട്ടിരുന്നു. അവളുടെ മുഖത്തു വിരിഞ്ഞു വന്ന കുഞ്ഞു നാണം അവൻ അത്ഭുതത്തോടെ നോക്കി നിന്നു.
തന്നോട് അവൾക്ക് ചെറിയൊരു അടുപ്പം തോന്നി തുടങ്ങിയെന്നു ദേവനു മനസിലായി. അവൻ കല്യാണിയെ തന്നെ ഉറ്റു നോക്കികൊണ്ടിരുന്നു.
അപ്പോഴാണ് അവൻ അവളെ ഒന്ന് കൂടി ശരിക്കും നോക്കിയത്. ആള് അടുക്കളയിൽ കാര്യമായിട്ടുള്ള പണിയിൽ ആയിരുന്നുവെന്നു അവന് മനസിലായി.
അലങ്കോലമായി ചുറ്റി വരിഞ്ഞു വച്ച മുടിയും സ്ഥാനം തെറ്റി കിടക്കുന്ന ബ്ലൗസും കൈകളിൽ പറ്റി പിടിച്ചിരിക്കുന്ന ജല കണികകളും മൂക്കിൻ തുമ്പിലും മേൽച്ചുണ്ടിലും ഒട്ടി പിടിച്ചു കിടക്കുന്ന വിയർപ്പ് തുള്ളികളും ദേവനെ വല്ലാതെ ഹരം കൊള്ളിച്ചു.
ആ വിയർപ്പ് തുള്ളികൾ നാവുകൊണ്ട് പതിയെ ഒപ്പിയെടുക്കാൻ അവന്റെ മനസ് വെമ്പൽ കൊണ്ടു.ദേവൻ സംയമനം വീണ്ടെടുത്ത് അവളുടെ പൂച്ചക്കണ്ണുകളിലേക്ക് തന്നെ ദൃഷ്ടി ഉറപ്പിച്ചു വച്ചു.
“ഇങ്ങോട്ട് വാ…..”