ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 16 [അനികുട്ടന്‍]

Posted by

എന്‍റെ കയ്യില്‍ നിന്നും ആ കടലാസ് വാങ്ങി ബാബ നോക്കി. പിന്നെ ഓരോരുത്തരായി അത് നോക്കി. ആര്‍ക്കും ഒന്നും പിടി കിട്ടിയില്ല. അവസാനം അത് ശില്പയുടെ കയ്യില്‍ എത്തി. അവള്‍ കുറച്ചു നേരം അതില്‍ തന്നെ നോക്കി ഇരുന്നു. എന്നിട്ട് എന്തോ പിറുപിറുത്തു.

അത് മേനോന്‍ അങ്കിളിനെ കാണിച്ചു നോക്കിയാലോ എന്ന് ഞാന്‍ ആലോചിച്ചു. പക്ഷെ അദ്ദേഹം എന്തോ ആലോചിച്ചു കൊണ്ടിരിക്കുകയാണ്. ചിലപ്പോള്‍ വീണ്ടും വയലന്റ് ആയാലോ‍.

അപ്പോഴേക്കും ശില്‍പ എണീറ്റു‌ ചെന്ന് അവിടെ മേശപ്പുറത്തിരുന്ന പേപ്പറുകളില്‍ പരതി. അവസാനം ഒരു പേപര്‍ എടുത്തു ഞങ്ങളുടെ നേരെ നീട്ടി.

എലിഫെന്റാ കേവ്സ് എന്ന സ്ഥലത്തേക്കുറിച്ചുള്ള ഒരു ലേഖനം ആയിരുന്നു അത്. മുംബൈയുടെ പടിഞ്ഞാറന്‍ തീരങ്ങളില്‍ ചിതറിക്കിടക്കുന്ന കുറച്ചു ദ്വീപുകള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. അതില്‍ സ്ഥിതി ചെയ്യുന്ന പുരാതന കല്‍ക്ഷേത്രം. അതും ഒറ്റക്കല്ലില്‍ തീര്‍ത്തത്. ആനകളുടെ ഗുഹകള്‍ എന്നും ഗുഹകളുടെ നഗരം എന്നുമൊക്കെ അറിയപ്പെടുന്ന ദീപ സമൂഹം. പാറ തുരന്നുണ്ടാക്കിയ ഗുഹാ ക്ഷേത്രത്തിന്‍റെ ഉള്ളില്‍ ശിവന്‍റെ നിരവധി പ്രതിമകള്‍ ഉണ്ട്. ആനകള്‍ കാവല്‍ നില്‍ക്കുന്ന പോലെ കുറെ പ്രതിമകളും. (അഞ്ചാം നൂറ്റാണ്ടിലെങ്ങോ പണി കഴിപ്പിച്ച ഒറ്റക്കല്ലില്‍ കൊത്തിയുണ്ടാക്കിയ ആ പുരാതന ഗുഹാ ക്ഷേത്രങ്ങള്‍ പോര്ട്ടുഗീസുകാരുടെ ആക്രമണത്തില്‍ തകര്‍ന്നു തരിപ്പണം ആയതാണു. ഇപ്പോള്‍ അത് ഒരു വിനോദ സഞ്ചാര കേന്ദ്രം ആണ്. ഗൂഗിളില്‍ elephenta caves എന്ന് സെര്‍ച്ച്‌ ചെയ്താല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.)

ശില്‍പ എന്നെ നോക്കി ഒന്ന് കൊഷ്ടി കാണിച്ചു.അന്ന് ഞാന്‍ പേപര്‍ വായിക്കാറില്ലേ എന്ന് ചോദിച്ചതിനുള്ള മധുര പ്രതികാരം.

അപ്പോള്‍ നിധി എവിടെ ആണെന്ന കാര്യത്തില്‍ ഒരു തീരുമാനം ആയി. ഇനി ആ കവിതയുടെ അര്‍ഥം കൂടി അറിഞ്ഞാല്‍ പിന്നെ ചെന്നെടുക്കുക മാത്രമേ വേണ്ടൂ.

പക്ഷെ ഇതൊക്കെ കണ്ടിട്ട് എനിക്കും ലക്ഷ്മിക്കും ഒഴികെ ആര്‍ക്കും ഒന്നും മനസ്സിലായില്ല. എല്ലാവരോടും അതെ പറ്റി പിന്നെ വിവരിക്കാം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍  ആരും ഒന്നും ചോദിച്ചില്ല.

ലക്ഷ്മി ആ രത്നങ്ങള്‍ എടുത്തു മേനോന്‍ അങ്കിളിനെ ഏല്‍പ്പിച്ചു.

“അങ്കിള്‍ ഇത് അങ്കിളിനു അവകാശപ്പെട്ടതാണ്. ഈ രത്നങ്ങള്‍ എനിക്ക് വേണ്ട.”

എന്നാല്‍ അദ്ദേഹം അത് നിരസിച്ചു. അത് തിരികെ കൊടുത്തു ആംഗ്യങ്ങളിലൂടെയും മറ്റും അദ്ദേഹം പറഞ്ഞൊപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *