ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 16 [അനികുട്ടന്‍]

Posted by

“ഇല്ല. ഇങ്ങോട്ട് വരാന്‍ തന്നെ പറ്റിയില്ല. അന്നത്തെ ടെന്‍ഷന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. പേടി. പിന്നെ മൊത്തത്തില്‍ ഞാന്‍ മൂഡ്‌ ഓഫ്‌ ആയി.”

“ങ്ങും. അപ്പോള്‍ കഴിഞ്ഞ കുറെ നാളുകള്‍ ആയി ഈ കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തിട്ട്. മേനോന്‍ അങ്കിള്‍ ആ ഡയമണ്ട്സ് ഒളിപ്പിക്കുംപോള്‍ ചിന്തിച്ചിരുന്നതും അതായിരിക്കും. ഈ കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്യുന്നത് എന്തായാലും ലക്ഷ്മി ആയിരിക്കുമല്ലോ. അപ്പോള്‍ അത് നിങ്ങളുടെ കയ്യില്‍ തന്നെ കിട്ടത്തക്ക രീതിയില്‍ ആയിരിക്കും അദ്ദേഹം ഒളിപ്പിച്ചത്.”

“ങേ? അനിയല്ലേ പറഞ്ഞത് മേനോന്‍ അങ്കിള്‍ അത് കാറിനു പുറത്താണ് ഒളിപ്പിച്ചതെന്നു.?”

“അതെ. അതങ്ങനെ തന്നെയാണ്. നിങ്ങള്‍ ആദ്യം ഈ കാര്‍ ഒന്ന് സ്റ്റാര്‍ട്ട്‌ ചെയ്യൂ. നല്ലത് പോലെ ആക്സിലേറ്റര്‍ കൊടുക്കണം.”

അവര്‍ ശങ്കിച്ച് കൊണ്ട് കാറിനകത്ത്‌ കയറി. കുറച്ചു പ്രാവശ്യം ശ്രമിക്കേണ്ടി വന്നു കാര്‍ ഒന്ന് സ്റ്റാര്‍ട്ട്‌ ആകാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. പക്ഷെ അധികം നേരം കഴിയുന്നെനു മുന്‍പേ അത് ഓഫ്‌ ആകും.

ഞാന്‍ കാറിനു പുറകില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഒരു വശം ചേര്‍ന്നിരുന്നു. കണ്ണാടിയിലൂടെ എന്നെ നോക്കിയ ലക്ഷ്മിയോട് വീണ്ടും സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ ഞാന്‍ ആംഗ്യം കാട്ടി. കാര്‍ സ്റ്റാര്‍ട്ട്‌ ആയപ്പോഴേക്കും ആക്സിലേറ്റര്‍ ചവിട്ടി വയ്ക്കാന്‍ ഞാന്‍ പറഞ്ഞു. എന്‍റെ ഊഹം ശരിയായിരുന്നു. കാറിന്‍റെ പുകക്കുഴലില്‍ നിന്നും പുക വളരെ നേര്‍ത്ത രീതിയിലെ വരുന്നുള്ളൂ. ഞാന്‍ എന്‍റെ വലതു കൈ ആ പുക കുഴലിനു നേരെ പിടിച്ചു.

ഭും!

ഒരു വെടിയൊച്ചയോടു കൂടി ആ പുകക്കുഴലിനുള്ളില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നിന്നും കുറെ കരിയും പുകയും പുറത്തേക്ക് തെറിച്ചു.

ഈ വെടിയൊച്ചയും പുകയും കണ്ടു ഭയന്ന ലക്ഷ്മി ചാടി വെളിയില്‍ ഇറങ്ങി നോക്കുമ്പോള്‍ ആകെ കരിയും പൊടിയും ആയി നില്‍ക്കുന്ന എന്നെയാണ്. ഞാന്‍ അവര്‍ക്ക് നേരെ ആ സഞ്ചി ഉയര്‍ത്തി കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *