ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 16 [അനികുട്ടന്‍]

Posted by

അതില്‍ ഒരു ഹിന്ദി കവിത ആയിരുന്നു.

“ഹസ്സാരോം താരെയാം ചമക്നെ ലഗീ.

സൈകടോം പുരുഷു ഖടെ ഹോ ഗയെ

ചാന്ദ്നീ കോ ദേഖ്തെ ദേഖ്തെ

ബുധ് ഹസനെ ലഗാ”

(ആയിരം താരകങ്ങള്‍ തിളങ്ങാന്‍ തുടങ്ങി

നൂറു കണക്കിനാളുകള്‍ നിരന്നു നിന്നു

പൌര്‍ണമിയെ നോക്കി നോക്കി

ബുധന്‍ ചിരിക്കാന്‍  തുടങ്ങി)

 

“ഇതിന്‍റെ അര്‍ഥം എന്താ?” ഞാന്‍ ചോദിച്ചു.

“അറിയില്ല. പക്ഷെ ഇത് അച്ഛന്‍റെ കൈയ്യക്ഷരം ആണ്.”

“ലക്ഷ്മീ. അച്ഛന് കവിത എഴുതുന്ന സ്വഭാവം ഉണ്ടായിരുന്നോ?”

“എന്‍റെ അറിവില്‍ ഇല്ല.”

“അപ്പോള്‍ ഇത് ഒരു ക്ലൂ ആണ്.”

“ക്ലൂവോ? എന്തിന്‍റെ?”

“നമ്മള്‍ തേടി വന്നത് നൂറു രത്നങ്ങള്‍ക്കായി അല്ലേ?”

“നൂറോ? ഞാന്‍ ആകെ ഇത്രയേ പ്രതീക്ഷിച്ചുള്ളൂ”

“എന്നാ ഞാന്‍ തേടി വന്നത് നൂറു രത്നങ്ങളെയാണ്. പക്ഷെ ഈ ക്ലൂ വിരല്‍ ചൂണ്ടുന്നത് ആയിരം രത്നങ്ങളിലേക്കാണ്.”

“ആയിരമോ?” അവരുടെ മുഖത്ത് അദ്ഭുതം.

“അതെ. ആയിരം താരകങ്ങള്‍ തിളങ്ങുന്നു എന്നത് ഒരു നിധി കൂമ്പാരത്തെ പറ്റിയുള്ള സൂചന ആണെന്ന് തോന്നുന്നുന്നു. അതിലേക്കു  എത്താന്‍ നൂറു പേര്‍ നിര നിരയായി നില്‍ക്കണം  എന്നാണു പറഞ്ഞിരിക്കുന്നത്. പക്ഷെ അവസാന രണ്ടു വരിയുടെ അര്‍ഥം. അതറിയണമെങ്കില്‍ ഈ കടലാസ്സിന്റെ ബാക്കി കിട്ടണം.”

“ബാക്കിയോ?”

“അതെ ബാക്കി തന്നെ.” ഞാന്‍ ആ പേപ്പറിന്‍റെ അരിക് കാണിച്ചു കൊടുത്തു. അതില്‍ നിന്നും പകുതിയോളം ഭാഗം കീറി മാറ്റിയിരിക്കുന്നു.

“ഇനിയിപ്പോ അതെവിടെ പോയി തപ്പും എന്‍റെ ഈശ്വരാ..” ലക്ഷ്മി കഴുത്തില്‍ കിടന്ന മാലയിലെ ലോക്കറ്റില്‍ പിടിച്ചു കൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *