ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 16 [അനികുട്ടന്‍]

Posted by

പെട്ടെന്ന് ആ കവിതാ ശകലം എന്‍റെ മനസ്സില്‍ ഓടി വന്നു.

“ഹസ്സാരോം താരെയാം ചമക്നെ ലഗീ.

സൈകടോം പുരുഷു ഖടെ ഹോ ഗയെ

ചാന്ദ്നീ കോ ദേഖ്തെ ദേഖ്തെ

ബുധ് ഹസനെ ലഗാ”

(ആയിരം താരകങ്ങള്‍ തിളങ്ങാന്‍ തുടങ്ങി

നൂറു കണക്കിനാളുകള്‍ നിരന്നു നിന്നു

പൌര്‍ണമിയെ നോക്കി നോക്കി

ബുധന്‍ ചിരിക്കാന്‍  തുടങ്ങി)

“ശില്പേ. ഞാന്‍ പോയിട്ട് വന്നിട്ട് നിന്നെ തോല്‍പ്പിക്കാന്‍ പറ്റുമോ എന്ന് നോക്കാം. ഇപ്പൊ എനിക്ക് കുറച്ചു നക്ഷത്രം എണ്ണാനുണ്ട്.”

“ങേ?” ശില്‍പ വായും പൊളിച്ചു നിന്നു. ഞാന്‍ ലക്ഷ്മിക്കൊപ്പം കാറില്‍ കയറി.

“അനീ. നീയെന്താ ആലോചിക്കുന്നേ?”

“അത് ലക്ഷ്മീ. ആ എലിഫെന്റാ കെവ്സില്‍ ബുദ്ധന്‍റെ പ്രതിമ വല്ലതും ഉണ്ടോ?”

“ഉണ്ടെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. പക്ഷെ അതൊക്കെ പൊളിഞ്ഞു കിടക്കുകയായിരിക്കും. ആകെയുള്ളത്  നടരാജ പ്രതിമയാണ്. എന്താ?”

“ഹ്മം.. ലക്ഷ്മീ. അപ്പോള്‍ നമ്മള്‍ നിധി കണ്ടെത്തേണ്ടുന്ന സ്ഥലം ഏതാണ്ട് എനിക്ക് പിടി കിട്ടി. ഇനി അത് അവിടെ തന്നെയാണോ എന്ന് പോയി നോക്കിയാല്‍ മതി.”

“എന്‍റെ അനീ. നിനക്ക് വേറെ പണിയൊന്നും ഇല്ലേ. ഈ ഇരിക്കുന്ന ഡയമണ്ട്സിനു തന്നെ കോടികളുടെ വില വരും. ഇതില്‍ ഒരെണ്ണം എങ്കിലും മര്യാദയ്ക്ക് വില്‍ക്കാന്‍ പറ്റുമോയെന്നാ എന്‍റെ പേടി. അവന്മാര്‍ ഏങ്ങാനും അറിഞ്ഞാല്‍ നമ്മളെ വച്ചേക്കില്ല.”

“ഹം.. ലക്ഷ്മീ. നമുക്ക് ACP മേഡത്തിന്‍റെ സഹായം തേടിയാലോ?”

“ങേ.. അത് വേണ്ട. അത് ശരിയാകില്ല.”

Leave a Reply

Your email address will not be published. Required fields are marked *