ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 16 [അനികുട്ടന്‍]

Posted by

അവര്‍ എന്നെയും കൂട്ടി പിറകു വശത്തേക്ക് നടന്നു. അവിടെ കാര്‍ പോര്‍ച്ചില്‍ പ്രൌഢ ഗംഭീരതയോടെ അങ്ങനെ കിടക്കുന്നു MHB 136 രജിസ്ട്രേഷന്‍ ആകാശ നീല ഇംപാല കാര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. അപ്പോള്‍ മേനോന്‍ അങ്കിള്‍ അന്ന് പറഞ്ഞത് കാറിന്‍റെ നമ്പര്‍ ആണ്. ഞാന്‍ ആ വാക്കുകള്‍ മനസ്സില്‍ ഓര്‍ത്തു.

ലക്ഷ്മി കാറിന്‍റെ കീ തപ്പിപ്പിടിച്ചു. കാര്‍ തുറക്കാനൊരുങ്ങി.

“ലക്ഷ്മി.. അത് തുറക്കണ്ട. “

“ങേ? വേണ്ടേ? അപ്പൊ പിന്നെ? “

“ലക്ഷ്മീ…. നമ്മള്‍ തേടി വന്നത് എന്തായാലും കാറിന്‍റെ ഉള്ളില്‍ കാണില്ല. അന്ന് മേനോന്‍ അങ്കിള്‍ കാറിന്‍റെ കീയും കൊണ്ട് വന്നു കാണില്ല. അദ്ദേഹം ഈ കാറില്‍ എളുപ്പത്തില്‍ ഒളിപ്പിക്കാന്‍ പറ്റുന്ന എവിടെയെങ്കിലും ആകും വച്ചിട്ടുള്ളത്. “

ലക്ഷ്മി സംശയത്തോടെ എന്നെ നോക്കി.

“പുറത്തു നിന്നും ഒളിപ്പിച്ചു വയ്കാന്‍ പറ്റുന്ന ഏതെങ്കിലും ഭാഗത്ത്‌ ആയിരിക്കും അദ്ദേഹം അത് വച്ചിട്ടുണ്ടാകുക. നമുക്ക് നോക്കാം. “

പക്ഷെ എന്‍റെ നിഗമനങ്ങള്‍ തെറ്റായിരുന്നു. കാറിന്‍റെ പുറമേ നിന്നും ഞങ്ങള്‍ക്ക് ആ ഡയമണ്ട്സ് കിട്ടിയില്ല.

“അനീ. നമുക്ക് കാറിനുള്ളിലും ക്ലിനിക്കിലും നോക്കാം. “

“ഹം. ഇല്ല. ലക്ഷ്മീ. അതു കാറില്‍ തന്നെയാണുള്ളത്. പക്ഷെ എവിടെ ? “

“ഒരു പക്ഷെ പെട്രോള്‍ ടാങ്കിനുള്ളില്‍ ആയിക്കൂടെ അനീ? “

ഞാന്‍ മിഴിച്ചു നോക്കി. അങ്ങനെ ഒരു സാധ്യത ഞാന്‍ ഊഹിച്ചില്ല.

ലക്ഷ്മി പെട്ടെന്ന് കാറിന്‍റെ പെട്രോള്‍ ടാങ്കിന്‍റെ മൂടി തുറക്കാന്‍ നോക്കി. പിന്നെ നിരാശയോടെ എന്നെ നോക്കി പറഞ്ഞു.

“ഛെ. ഞാന്‍ ഒരു മണ്ടിയാ. ഇത് കാറിനുള്ളില്‍ നിന്നും തുറക്കാവുന്ന ലോക്ക് ഡോര്‍ ആണ്. അപ്പോള്‍ പിന്നെ.”

“ലക്ഷ്മീ.. നമുക്ക് ഇവിടെ ഇരുന്നു സാവധാനം ആലോചിക്കാം. ഇങ്ങനെ അരിച്ചു പെറുക്കിയത് കൊണ്ട് വലിയ കാര്യം ഒന്നും ഇല്ല.”

ക്ലിനിക്കിന്‍റെ പടിയില്‍ ഇരുന്നു കൊണ്ട് ഞാന്‍ പറഞ്ഞു. മടിച്ചു മടിച്ചു അവരും എനിക്കൊപ്പം ഇരുന്നു.

“ലക്ഷ്മീ. നമുക്ക് കാര്യങ്ങള്‍ ഒന്ന് കൂടി പരസ്പരം പറഞ്ഞു നോക്കാം. ചിലപ്പോള്‍ എന്തെങ്കിലും ക്ലൂ കിട്ടിയാലോ? “

“ഹാ. ശരി. “

Leave a Reply

Your email address will not be published. Required fields are marked *