ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 16 [അനികുട്ടന്‍]

Posted by

എന്നാല്‍ അദ്ദേഹം അപ്പോഴും അതെ ആലോചനയില്‍ തന്നെ. പ്രത്യേകിച്ചു ഭാവ മാറ്റം ഒന്നും ഇല്ല.

ഞാന്‍ ഒരു പാത്രം എടുത്തു അദ്ദേഹത്തിന് മുന്നില്‍ വച്ചു. എന്നിട്ട് ലക്ഷ്മിയെ നോക്കി. കാര്യം പിടി കിട്ടിയ അവര്‍ അദ്ദേഹത്തിന് അരികില്‍ വന്നിരുന്നു. ഒരു അപരിചിതയെപ്പോലെ അവരെ മേനോന്‍ അങ്കിള്‍ നോക്കി. ലക്ഷ്മി പതുക്കെ ഒളിപ്പിച്ചു വച്ചിരുന്ന രത്നങ്ങള്‍ ആ പാത്രത്തിലേക്കിട്ടു. ഒന്നൊന്നായി. അതിന്‍റെ തിളക്കം കണ്ടു എല്ലാവരുടെയും വായില്‍ നിന്നും ഹാ എന്നൊരു ശബ്ദം പുറത്തു വന്നു. എന്നാല്‍ മേനോന്‍ അങ്കിള്‍ മാത്രം ഒന്നും മിണ്ടാതെ അതില്‍ തന്നെ നോക്കിയിരുന്നു. അദേഹത്തിന്റെ കണ്ണുകളില്‍ ആ വജ്രത്തിന്‍റെ തിളക്കം പ്രതിഫലിക്കുന്നത് ഞാന്‍ കണ്ടു. പെട്ടെന്ന് അദ്ദേഹം വജ്രങ്ങളെ ഓരോന്നായി കയ്യിലെടുത്തു എണ്ണി നോക്കി. ലക്ഷ്മിയെ നോക്കി തേര്‍ട്ടി തേര്‍ട്ടി എന്നൊക്കെ പറഞ്ഞു.

“മേനോന്‍ അങ്കിള്‍ ഇത് തെര്‍ത്ടി ഡയമണ്ട്സേ ഉള്ളൂ. ബാക്കി ആറെണ്ണം എന്‍റെ വീട്ടില്‍ ഉണ്ട്.”  ലക്ഷ്മി പറഞ്ഞു.

അത് കേട്ട് അദേഹത്തിന്റെ മുഖം വിടര്‍ന്നു. ലക്ഷ്മിയുടെ തലയില്‍ ചുംബിച്ചു. പെട്ടെന്ന് വെപ്രാളപ്പെട്ട് ശില്പയെ നോക്കി. അവളുടെ കഴുത്തില്‍ ആ ലോക്കറ്റ് കണ്ടപ്പോള്‍ ആ മുഖം കൂടുതല്‍ വിടര്‍ന്നു.

ഇതൊക്കെ കണ്ടു ആകെ വണ്ടര്‍ അടിച്ചു നില്‍ക്കുകയായിരുന്നു എന്‍റെ ശില്പകുട്ടി. അച്ഛന്‍‍ അവളെ അടുത്തേക്ക് വിളിച്ചപ്പോള്‍ സന്തോഷത്തോടെ ഓടിച്ചെന്നു. മേനോന്‍ അങ്കിള്‍ അവളെ കെട്ടിപ്പിടിച്ചു ഒരു മുത്തം കൊടുത്തു. എന്നിട്ട് ആ ലോക്കറ്റ് ഊരിയെടുത്തു. അത് ലക്ഷ്മിക്ക് നേരെ നീട്ടി. ലക്ഷ്മി അത് കയ്യില്‍ വാങ്ങി. അത് എങ്ങനെ തുറക്കണം എന്ന് മേനോന്‍ അങ്കിള്‍ ആംഗ്യം കാണിച്ചു.

ലക്ഷ്മി അത് തുറന്നു. അതില്‍ നിന്നും കിട്ടിയ പേപ്പര്‍ ചുരുള്‍ നിവര്‍ത്തി നോക്കിയിട്ട് ചിന്താമഗ്നയായി എനിക്ക് നേരെ നീട്ടി. ഞാന്‍ അത് വാങ്ങി നോക്കി.

അതില്‍ മൂന്നു നാല് വെള്ളത്തുള്ളികള്‍ പോലെ ഇറെഗുലര്‍ ആയ നാലഞ്ചു വൃത്തങ്ങള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. അതില്‍ ഒരെണ്ണത്തില്‍ തുമ്പിക്കൈ ഉയര്‍ത്തി നില്‍ക്കുന്ന ഒരു ആനയുടെ പടം. അതിന്‍റെ മുന്‍ കാലുകള്‍ റ പോലെ വിരിച്ചു വച്ചിരിക്കുന്നു.

എനിക്കും ഒന്നും മനസ്സിലായില്ല. ഞാന്‍ കുറെ നേരം ആലോചിച്ചു. നിധിയെപ്പറ്റിയുള്ള ക്ലൂ ആണിത്. പക്ഷെ എന്താണ് എന്ന് ഒരു പിടിയും കിട്ടുന്നില്ല. ഒരു പക്ഷെ ആ സ്ഥലത്തേക്കുള്ള മാപ്പ് ആണോ.

Leave a Reply

Your email address will not be published. Required fields are marked *