ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 16 [അനികുട്ടന്‍]

Posted by

“ഹം.. അനീ.. ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.”

“ലക്ഷ്മീ. നമുക്ക് എത്രയും വേഗം ബാബയുടെ അടുത്ത് പോകാം. ആ ലോക്കറ്റ് ശില്പയുടെ കയ്യില്‍ തന്നെ കാണും. നമുക്ക് അത് എടുക്കാം. ഒപ്പം ഈ രത്നങ്ങളും മേനോന്‍ അങ്കിളിനെ കാണിക്കാം. ഒരു പക്ഷെ അദ്ദേഹത്തിന്‍റെ അസുഖം ഭേദം ആയാലോ?”

“ശരിയാ അനീ. നമുക്ക് പോകാം.”

ഞങ്ങള്‍ ആ രത്നങ്ങള്‍ ഭദ്രമായി പൊതിഞ്ഞെടുത്തു. യാതൊന്നും സംഭവിക്കാത്ത മട്ടില്‍ അവിടെ നിന്നും യാത്ര തിരിച്ചു.

ഞങ്ങള്‍ തിരികെ എത്തുമ്പോള്‍ നേരം വൈകിയിരുന്നു. വഴിയില്‍ നിന്നും ഭക്ഷണം ഒക്കെ കഴിച്ചു തികച്ചും സ്വാഭാവികമായിട്ടായിരുന്നു ഞങ്ങളുടെ യാത്ര. പിന്തുടരുന്ന ശത്രുവിന്‍റെ കണ്ണില്‍ക;മ്പി;കു;ട്ട;ന്‍;നെ;റ്റ് പൊടിയിടാനുള്ള ഒരു തന്ത്രം ആയിരുന്നു അത്. അങ്ങനെ ഒരു ശത്രു ഉണ്ടോ എന്ന് പോലും ഞങ്ങള്‍ക്ക് പിന്നീട് തോന്നി. കാരണം പ്രതീക്ഷിച്ച പോലെ ഒരു ആക്രമണമോ ആരെങ്കിലും പിന്തുടരുകയോ ഒന്നും ചെയ്തില്ല. സന്ധ്യ ആയതോടെ ഞങ്ങള്‍ തിരികെ ബാബയുടെ അടുത്തെത്തി.

ലക്ഷ്മിയെ കുറെയേറെ നാളുകള്‍ക്കു ശേഷം കണ്ടതിനാലാകണം ബാബയുടെ കണ്ണുകള്‍ വല്ലാതെ നിറഞ്ഞു. അവര്‍ തമ്മിലുള്ള സ്നേഹ പ്രകടനങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ശില്പയുടെ അച്ഛന്‍റെ അടുക്കലേക്കു പോയി. ആ മുറിയില്‍ അപ്പോള്‍ അച്ഛനും അമ്മയും ഇരിപ്പുണ്ടായിരുന്നു. അകത്തു കയറിയ ഉടനെ തന്നെ ലക്ഷ്മി ശില്പയെ വിളിച്ചു മാറ്റി നിര്‍ത്തിയിട്ടു ലോക്കറ്റിനെ പറ്റി ചോദിക്കുന്നത് ഞാന്‍ കണ്ടു. ആ മുറിയുടെ കതകു അടച്ചു കുറ്റിയിട്ടു ഞാന്‍ അവിടെ ഇരുന്നു. ബാബ എന്താ അനീ എന്ന് ചോദിച്ചു എനിക്കരികില്‍ വന്നിരുന്നു.

ഇതിനിടയില്‍ ശില്‍പ കട്ടിലിനടിയില്‍ നിന്നും ഒരു പഴയ ബാഗ് വലിച്ചെടുത്തു അതില്‍ പരതി. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ കിട്ടി എന്നും പറഞ്ഞു ലക്ഷ്മിയുടെ അടുത്ത് ചെന്നു.

ലക്ഷ്മി അത് വാങ്ങി തിരിച്ചും മറിച്ചും നോക്കിയിട്ട് എനിക്ക് നേരെ നീട്ടി. ഞാന്‍ അത് ശില്പയുടെ കഴുത്തില്‍ അണിയിപ്പിച്ചു മേനോന്‍ അങ്കിളിന്റെ മുന്‍പില്‍ നിര്‍ത്തി.

Leave a Reply

Your email address will not be published. Required fields are marked *