ഹേമലത എന്റെ മേമ 3 [കർണ്ണൻ]

Posted by

“ആക്ച്വലി ഞാനിവിടെ പുതിയതാ വഴികളൊന്നും അത്രയ്ക്ക്”..!!!!

മുഴുവച്ചില്ല അപ്പോഴേക്കും ഉമ്മറത്ത് നിൽക്കുന്ന മേമയെ ഞാൻ കണ്ടു.പെട്ടന്ന് അവളിൽ നിന്നും മാന്യമായ ഒരു ഡിസ്റ്റൻസ് കീപ് ചെയ്ത്കൊണ്ട് ബാക്കിയങ്ങു വിഴുങ്ങി കളഞ്ഞു……!

മേമ ഞങ്ങളെയും കണ്ടിരുന്നു. ഇപ്പൊ അങ്ങോട്ട്‌ ചെന്ന ഇമേജ് പിന്നെയും പൊളിയും. ഞാൻ വേഗം റൂട്ട് മാറ്റി മൊട്ട ചേട്ടന്റെ അടുത്തേക്ക് ചെന്നു.അങ്ങേര് ഏണി തെങ്ങിൽ ചാരി വച്ചു അതിൽ കയറി നിന്നു കേബിൾ വലിച്ചു കെട്ടുന്നു…….!

ഒരു സഹായമെന്ന നിലയ്ക്കു ഞാനതിൽ ഒന്ന് പിടിച്ചതെ ഉള്ളു. ഏണി മൊത്തത്തിൽ ഒന്നിളകി. പുള്ളി ഞെട്ടി കൊണ്ട് തെങ്ങിൽ വട്ടം പിടിച്ചു നിന്ന് വിറച്ചു……!

“എന്താ”..!!!!

വിറച്ചു കൊണ്ട് ആണ് അയാൾ ചോദിച്ചത്….!

“പിടിക്കണ്ടേ”..!!!!

ഞാൻ നിഷ്കളങ്കമായി ചോദിച്ചു….!

“വേണ്ട”..!!!!

അത് പറയുമ്പോൾ അയാൾക്കെന്നെ കണ്ണിനു കണ്ടൂടാത്ത പോലെ തോന്നി. ഇത്ര പേടിയുള്ള ആൾ എന്തിനാ ഇതിലൊക്കെ വലിഞ്ഞു കയറാൻ നില്കുന്നത്….!

ആ പെണ്ണ് പോയിട്ടില്ല മേമയുമായി എന്തോ സംസാരിച്ചിരിക്കുന്നു. ഈശ്വര എന്നെ കുറിച്ചൊന്നുമാവല്ലേ……!

മേമയുടെയും എന്റെയും കണ്ണുകൾ തമ്മിൽ കൂട്ടി മുട്ടിയപ്പോൾ ഞാൻ വേഗം മൊട്ടച്ചനിലേക്കു നോട്ടം മാറ്റി കളഞ്ഞു…..!

“കണ്ണാ ഇങ്ങു വന്നേ”..!!!!

മേമയുടെ വിളി കേട്ട് ഞാൻ ഒരു കാരണവുമില്ലാതെ ഞെട്ടി. മേമ കയ്യാട്ടി വിളിക്കുകയാണ്‌
ഞാൻ പതിയെ അങ്ങോട്ട് ചെന്നു….!

“ഇതാരാണെന്നു മനസ്സിലായോ”..!!!!

മേമയുടെ ചോദ്യത്തിന് ഞാൻ ഇല്ലെന്ന മട്ടിൽ തോളിളക്കി…..!

Leave a Reply

Your email address will not be published. Required fields are marked *