“സോസൈറ്റിയിലോ ഞാനോ”..!!!!
അമ്പരപ്പോടെ ഞാൻ പത്രം താഴെ വച്ചു….!
“പിന്നല്ലാതെ ഈ തലവേദനയും വച്ച് ഇവൾക്ക് വണ്ടി ഓടിക്കാൻ പറ്റുവോ”..!!!!
ചേച്ചി മേമയെ നോക്കി കൊണ്ടാണ് പറഞ്ഞത്
അറിയാതെ എന്റെ നോട്ടം മേമയിലേയ്ക് പാളി വീണു. നൈസായിട്ട് ഞാനൊന്നു ഞെട്ടി. ആ കണ്ണുകൾ രണ്ടും ചുവന്നിരിക്കുന്നു. കണ്ണിന് ചുറ്റും ഉറങ്ങി എണീറ്റ പോലെ വീക്കവുമുണ്ട്…….!
ഏഹ് ഇതെപ്പോ എന്നോട് കുരച്ചു ചാടുമ്പോ ഒരു തലവേദനയും ഇല്ലായിരുന്നല്ലോ…..!
“അല്ല എനിക്ക് സ്ഥലമൊന്നും അറിയില്ല പിന്നെങ്ങനെ”..!!!!
“അതൊക്കെ ഞാൻ പറഞ്ഞ് തരാം. നീ ആദ്യം പോയി ഡ്രസ്സ് മാറി വാ. അപ്പോളേയ്ക്കും ഞാനിതു മുറ്റത്ത് എത്തിയ്ക്കാം”..!!!!
എന്റെ ഒഴിവു കഴിവുകളൊന്നും വിലപോയില്ല അവരത് നേരത്തെ തീരുമാനിച്ചു കഴിഞ്ഞിരുന്നു
വേറെ വഴിയില്ലാതെ ഞാനത് അംഗീകരിച്ചു…..!
ഡ്രസ്സ് മാറി വന്നപ്പോൾ പാൽ പാത്രങ്ങൾ മുറ്റത്തെത്തിയിരുന്നു.
അതും വണ്ടിയിൽ കയറ്റി ഞാൻ എന്റെ ആദ്യത്തെ സോസൈറ്റി യാത്ര ആരംഭിച്ചു
എന്നാലും മേമയ്ക്ക് പെട്ടന്നെവിടുന്നാണ് തലവേദന വന്നതെന്നായിരുന്നു വണ്ടി ഓടിക്കുംപോളും എന്റെ ചിന്ത. ഇനി എന്നെ കൊണ്ട് എല്ലാ പണിയും ചെയ്യിക്കാനുള്ള വല്ല സൈക്കോളജിക്കൽ മൂവോ മറ്റോ ഹേയ് ഛെ ഛെ അതാവില്ല…….!
പോകേണ്ട വഴിയും അടയാളങ്ങളുമെല്ലാം ലിസ്സി ചേച്ചി കൃത്യമായി പറഞ്ഞ് തന്നിരുന്നതിനാൽ ഒരു കുഴപ്പവുമില്ലാതെ സോസൈറ്റിയിലെത്തി……!
ഒരു ചെറിയ ക്യൂ ഉണ്ടായിരുന്നതിനാൽ ഞാനതിന്റെ പിന്നിൽ നിന്നു.
സോസൈറ്റി വലിയ കുഴപ്പമില്ല. പാൽ അളന്നെടുക്കുന്ന ചിക്ക് കൊള്ളാം. കണ്ടാൽ സീരിയൽ നടി മൃദുല വിജയ് ന്റെ ഒരു ലുക്ക് തോന്നും……!