ഹേമലത എന്റെ മേമ 3 [കർണ്ണൻ]

Posted by

പറഞ്ഞ് കഴിഞ്ഞതും എനിക്കെന്തോ ആശ്വാസം പോലെ തോന്നി
ഞാൻ എന്താണെന്നു അവർ അറിയട്ടെ. മനസ്സിലാക്കട്ടെ. എനിക്കപ്പോൾ അതിൽ ഒരു നാണക്കേടും തോന്നിയില്ല….!

ആ മുഖം കുറ്റബോധത്താൽ കനത്തു. ചെയ്തത് കൂടി പോയി എന്ന തോന്നൽ അവരിൽ തെളിഞ്ഞു വരുന്നുണ്ടാവും
പക്ഷെ എനിക്കതു ഒട്ടും ദാഹിച്ചില്ല. എല്ലാം കഴിഞ്ഞുള്ള പശ്ചാത്താപം വെറുതെ ഷോ മാത്രമാണ്……!

“കണ്ണാ ഞാൻ”..!!!!

ക്ഷമാപണം പോലൊരു വിളിയോടെ അവരെന്റെ കൈയിൽ മെല്ലെ പിടിച്ചു
എനിക്കെന്തോ അപ്പൊ ആ കൈ കുടഞ്ഞു മാറ്റാനാണ് തോന്നിയത്. അങ്ങനെ ചെയ്യുകയും ചെയ്തു…..!

അതവർ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഒരു ആന്തൽ പോലൊരു ശബ്ദമുയർന്നു.
ഞാൻ വാതിലിനു നേരെ കൈ കാണിച്ചു. ഒന്ന് പോയി തരാമോ എന്നൊരു ധ്വനി അതിലുണ്ടായിരുന്നു……!

“കണ്ണാ സോറിയെടെ എനിക്ക് ഞാൻ”..!!!!

വാക്കുകൾ കിട്ടാതെ അവർ നിന്നുഴറി
അവരായിട്ട് മുറിയിൽ നിന്ന് പോകില്ല എന്നെനിക്കു തോന്നി. ചെയ്തു പോയതിന്റെ ന്യായീകരണം കേൾക്കാനോ മാപ്പ് പറയുന്നത് കേൾക്കാനോ എനിക്കൊട്ടും താല്പര്യമില്ലായിരുന്നു…..!

അടുത്ത വാക്കുകൾ ഉയരുന്നതിനു മുന്നേ ഞാൻ തന്നെ മുറി വീട്ടിറങ്ങി…….!

“കണ്ണാ പ്ലീസ്”..!!!!

പിന്നിൽ നിന്നുള്ള ആ വിതുമ്പിയുള്ള സ്വരം ഞാൻ പാടെ അവഗണിച്ചു.
താഴെ എത്തിയ ശേഷം നേരെ തെഴുത്തിലെയ്ക്ക് നടന്നു. കലുഷിതമായ മനസ്സ് ഒന്ന് ശാന്തമാകണമെങ്കിൽ എനിക്ക് മറ്റെന്തെങ്കിലും കാര്യത്തിലെയ്ക്ക് ശ്രദ്ധ തിരിക്കണമായിരുന്നു……!

തൂമ്പയുമെടുത്തു തൊഴുത്തിലെയ്ക്ക് കയറി. പതിവ് പോലെ പശുക്കൾ എല്ലാം കൂടി നിറച്ചു വച്ചിട്ടുണ്ട്. പക്ഷെ അതിൽ ഒരറപ്പും മടുപ്പും തോന്നിയില്ല. ചാണകമെല്ലാം മാറ്റി കഴിഞ്ഞപ്പോൾ മനസൊന്നു തണുത്തു…….!

Leave a Reply

Your email address will not be published. Required fields are marked *