“കണ്ണാ ഏത് പ്ലാനാ വേണ്ടത്”..!!!!
മേമ ഒരു ചെറു ചിരിയോടെ എന്നെ നോക്കി…..!
എനിക്കതു ശെരിക്കങ്ങോട്ട് പിടികിട്ടിയില്ല. നേരത്തെ ചോദിച്ച പോലത്തെ വല്ല കൊനഷ്ട് ചോദ്യമാവുമെന്ന് കരുതി ഞാനതിനെ പാടെ അവഗണിച്ചു…..!
അമ്മാമ്മയും അമ്മച്ചനും എന്തോ കാഴ്ച കാണാനെന്ന പോലെ നില്കുന്നുണ്ട്. മേമ ആദ്യമേ പറഞ്ഞു കൊടുത്തത് കൊണ്ടാവും അമ്മച്ചാന് എന്നെ കണ്ടിട്ടും വലിയ ഭാവ വ്യത്യാസമൊന്നുമില്ല……!
“ഡാ നിനക്ക് നെറ്റ് ശെരിയാക്കുന്നതാ”..!!!!
എന്റെ അലസമായിട്ടുള്ള ഭാവം കണ്ടപ്പോ മേമ സംഗതി വെളുപ്പെടുത്തി……!
“ഏഹ് നെറ്റൊ”!!!!
ഞാൻ ശെരിക്കും ഞെട്ടി. അന്തം വിട്ടുപോയ ഞാൻ മൊട്ട ചേട്ടനെ നോക്കി. അയാളെങ്ങനെ ചിരിച്ചുകൊണ്ടേയിരിക്കുകയാണ്……!
“ഒരുപാട് ഞെട്ടാതെ നീ പ്ലാൻ ഏതാ വേണ്ടത് എന്ന് പറ ചെറുക്കാ “..!!!!
മേമയുടെ മുഖത്തും നിറഞ്ഞ സന്തോഷം കാണാമായിരുന്നു…….!
“പ്ലാൻ അത്.”..!!!
ശെരിക്കും ഇതുവരെ ഞാൻ കേബിൾ നെറ്റ് ഉപയോഗിച്ചിരുന്നില്ല….!
“ദാ ഇത് നോക്കിയിട്ട് പറ എല്ലാ പ്ലാനും ഇതിലുണ്ട്”..!!!!
മൊട്ട ചേട്ടൻ ബാഗിൽ നിന്നും ഒരു ബ്രോഷറെടുത്ത് എനിക്ക് നേരെ നീട്ടി.
അടക്കാനാവാത്ത സന്തോഷത്തോടെ ഞാനത് വാങ്ങി….!
അപ്പൊ അതാണ് പഴയ കേബിൾ മാറ്റി ഒപ്റ്റിക്കൽ വലിച്ചത്.അട മോളെ പൊളി.അപ്പൊ “വേറൊരു പണി കൂടി ഉണ്ടെന്നു”
പറഞ്ഞത് ഈ പണിയായിരുന്നല്ലേ. ഞാൻ അടക്കാനാവാത്ത സന്തോഷത്തോടെ മേമയെ നോക്കി.അവർ എന്റെ സന്തോഷം ഒരു നിർവൃതിയോടെ ആസ്വദിച്ചങ്ങനെ നിൽപ്പാണ്…..!
ഓടിച്ചെന്നു വാരി പുണർന്ന് ആ ഓമന മുഖത്ത് ഒരു ഉമ്മ കൊടുക്കാൻ തോന്നിപോയെനിക്ക്. മേമ അപ്പോൾ കണ്ണുകൾ കൊണ്ടു നോക്ക് എന്ന അർത്ഥത്തിൽ ബ്രോഷറിലെയയ്ക്കു കാണിച്ചു…..!