വേറെയുമുണ്ട് പെണ്ണുങ്ങൾ. പാൽ അളന്ന ശേഷം മാറി നിൽക്കുന്ന രണ്ട് ആന്റിമാർ കൊള്ളാം ഞാൻ അവരെയൊന്ന് മുഖമുയർത്തി നോക്കി. അപ്പോഴാണ് കണ്ടത് രണ്ട് പേരും എന്നെ തന്നെയാണ് നോട്ടം. ഒരു അപരിചിതനെ കണ്ടതിന്റെ ഒരു ആശ്ചര്യം പോലൊരു ഭാവം മുഖത്തുണ്ട്……..!
ഞാൻ എന്റെ ആയുധം എടുത്ത് രണ്ട് പേരെയും നോക്കി മനോഹരമായൊരു ചിരിയങ്ങു കൊടുത്തു.ഒരാൾ പെട്ടന്ന് നോട്ടം മാറ്റി കളഞ്ഞെങ്കിലും മറ്റെയാൾ ഒരു പാൽ പുഞ്ചിരി വച്ച് നീട്ടി…….!
കൊള്ളാം കിടങ്ങാനാടിനോട് ഇപ്പൊ വല്ലാത്തൊരു സ്നേഹമൊക്കെ തോന്നുന്നുണ്ട് ആഹാ എന്തൊരു നല്ല നാട്
ഇങ്ങനാണേൽ എന്നും ഈ പണി ഞാൻ തന്നെ ചെയ്യും. പാവം മേമ വല്ലാതെ കഴ്ടപെടുന്നുണ്ട്……!
ക്യൂ ചെറുതായി ചെറുതായി ഞാൻ മുന്നിലെത്തി…..!
“ഹേമലത മമ്പാട്”..!!!!
മൃദുല വിജയ് എന്റെ പാസ് ബുക്ക് വാങ്ങി നോക്കി ആരോടോ വിളിച്ചു പറഞ്ഞു
അകത്തൊരു മേശയുടെ പിന്നിൽ കറുത്ത് ഉണ്ടംപൊരി പോലൊരു തടിയനിരിപ്പുണ്ട്. പെട്ടന്ന് തല ഉയർത്തി നോക്കി പ്രതീക്ഷിച്ച ആളല്ലന്ന് കണ്ടു വീണ്ടും മേശയിലെ തടിച്ച ബുക്കിലെയ്ക്ക് മിഴികൾ താഴ്ത്തി……!
ഓഹ് മേമയുടെ ഫാൻസ് ആകും…..!
പാൽ അളന്നൊഴിക്കുന്നതിനിടയിൽ മൃദുല വിജയ് എന്നെയൊന്നു നോക്കി
നേരത്തെ തന്നെ റെഡിയാക്കി വച്ചിരുന്ന മനോഹരമായൊരു ചിരി എ ടി എമിൽ നിന്നും പണം ചാടുന്ന പോലെ പുറത്ത് ചാടി
എന്നാൽ അവിടെ ഞാനൊന്നു പാളി എന്റെ ചിരി കണ്ടില്ല എന്ന മട്ടിൽ അവൾ ജോലി തുടർന്നു ങും തല്പര കക്ഷിയല്ല……!
ചെറിയൊരു ക്ഷീണം തോന്നി എങ്കിലും ഞാനത് മുഖത്ത് കാണിച്ചില്ല അവൾക്കൊരു പുഞ്ചിരി എങ്കിലും മടക്കി തരാവായിരുന്നു ഇനി ചിലപ്പോ എന്റെ ചിരിയുടെ കുഴപ്പം ആകുവോ…….!