ഹേമലത എന്റെ മേമ 3 [കർണ്ണൻ]

Posted by

മേമ മുഖമുയർത്തി എന്നെ നോക്കി…!

“അയാളുടെ തൊണ്ട കഴയ്ക്കുന്ന വരെയല്ലേ. പറഞ്ഞോട്ടെ. എനിക്ക് കുഴപ്പമില്ല. പക്ഷെ ഒരാൾ കൂടെ ഒപ്പമുണ്ടെങ്കിൽ. വേറൊന്നിനുവല്ല ഒരു ധൈര്യത്തിന് അത്രേ വേണ്ടു”..!!!!

ഇനിയെന്താണ് പറയേണ്ടതെന്നറിയാതെ അവരെന്നിൽ നിന്നും നോട്ടം മാറ്റി കളഞ്ഞു.
അവിടൊരു നിശബ്ദത അപ്പൊ ഒട്ടും യോജിക്കുന്നതല്ല എന്നെനിക്കു തോന്നി.അവർ പറഞ്ഞു കഴിഞ്ഞു. ഇനി പറയേണ്ടത് ഞാനാണ്. അതാണവർ പ്രതീക്ഷിക്കുന്നതും…..!

എന്താണ് പറയേണ്ടത് എന്നറിയാം പക്ഷെ എങ്ങനെയാണു പറയേണ്ടത് എന്നാണ് ഞാൻ പിന്നെ ചിന്തിച്ചത്……!

“മേമേ”..!!!!

ചെറിയൊരു തമാശ ഒപ്പിക്കാമെന്ന രീതിയിൽ ഞാനല്പം നാടകീയമായാണ് വിളിച്ചത്….!

“ഇയർ ഫോൺ വർക്ക്‌ ആവാത്ത അമ്മാമ. വൈറസ് കയറിയ സി പി യു പോലെ സ്ലോ ആയ അമ്മച്ചൻ. പച്ച പുല്ലേതാ വൈക്കോൽ ഏതാ എന്ന് തിരിച്ചറിയാൻ കഴിയാത്ത കുറെ പാവം പശുക്കൾ. പിന്നെ ആട്ടിൻ കുട്ടിയുടെ മനസ്സുള്ള മേമ”..!!!!

ഞാൻ മെല്ലെയൊന്നു നിർത്തി അവരുടെ മുഖത്തേയ്ക്ക് നോക്കാതെ കള്ള ദൃഷ്ടി കൊണ്ട് ആ ഭാവം ഒന്ന് നോക്കി.
കിളി പോയോരാളെ നോക്കുന്ന പോലെയാണ് അവരെന്നെ നോക്കുന്നത്….!

ഇവനിതെന്തൊക്കെയാണ് പറയുന്നതെന്ന് അമ്പരപ്പും ആശ്ചര്യവും നിറഞ്ഞ ഭാവം.
യെസ് സംഗതി വർക്ക്‌ ചെയ്യുന്നുണ്ട്…..!

“മേമ പേടിക്കണ്ട. മന്ദ ബുദ്ധികളായ കുഞ്ഞുങ്ങളെ നോക്കുന്ന പോലെ നിങ്ങളെ സംരക്ഷിച്ചു കൊള്ളാമെന്നു ഞാൻ അമ്മയ്ക്ക് വാക്ക് കൊടുത്തതാണ്. പെറ്റമ്മയ്ക്കു കൊടുത്ത വാക്കും ജിയോ ഫോണിലെ സിമും ഒരുപോലെയാണ് മാറ്റാൻ പാടില്ല. സൊ ഞാനിവിടെ തന്നെ കാണും. ഒരടി കൂടി നടന്നിട്ട് മേമ വിളിച്ചില്ല എങ്കിൽ ഞാനായിട്ട് വന്നു പറഞ്ഞേനെ പോകുന്നില്ലെന്നു”..!!!!

Leave a Reply

Your email address will not be published. Required fields are marked *