കിളി The Man in Heaven [Demon king]

Posted by

ഞാനും ബോണിയും ഇമ്മാതിരി ബ്രാണ്ടി…. റം… വോഡ്ക…. അങ്ങാനുള്ള സാധനമൊന്നും അടിക്കില്ല….

ഞങ്ങൾക്ക് വേറൊരു സാധനമുണ്ട്….

എന്തോ…. ഈ സമയം ബീറ് കുടിക്കാനൊരു മൂഡ്…..

 

അതെന്നെ ആയ്ക്കോട്ടെ…..

പതിയെ എല്ലാരും ആ പാറക്കെട്ടിന്റെ മോളിലിരുന്ന് ഉറങ്ങിപ്പോയി….

.
.
.
.
.

മുഖത്താരൊ വെള്ളം ചീറ്റിക്കുന്നു….

പതിയെ കണ്ണുകൾ തുറന്നു….

ഉറക്കം വിട്ടുമറിയിട്ടില്ല….

ചാറ്റൽ മഴയായിരുന്നു…..

ഞാൻ അടുത്ത് കിടന്ന ഫോൺ നോക്കി….

 

ആദ്യമേ മാതാശ്രീയുടെ 5 മിസ്കാളുകൾ….

പിന്നെ സമയം നോക്കി….

പുലർച്ചെ 5.30 മണിയായി….

ഞാൻ കണ്ണുകൾ തിരുമ്മി കോട്ടുവയയിട്ട് എഴുന്നേറ്റു….

 

ചുറ്റിനും നോക്കി….

 

ശ്യം സുന്ദർ മിസ്സിങ് ആണ്….. ചുറ്റിനും നോക്കി…..

ആരുമില്ല….

പെട്ടെന്ന് മഴയുടെ ശക്തി കൂടുവാൻ തുടങ്ങി….

 

ഉറങ്ങിക്കിടന്ന കരടികൾ ചാടിയെഴുന്നേറ്റു…..

 

ബീറും ഫോണും എല്ലാമെടുത്ത് അവിടെയുള്ള ഒരു പാറയുടെ താഴെ ഇരുന്നു….

അതൊരു ഗുഹപോലുള്ള പാറയാ….

 

ഇർഫാൻ: ഡാ….. ശ്യം എവടെ….

 

ഞാൻ: ആ…… എവടാവോ…

 

അപ്പോഴാണ് അവനിങ്ങോട്ട് ഓടിവരുന്നത് കണ്ടത്…

കയ്യിൽ ബീറിന്റെ കുപ്പിയുമുണ്ട്‌….

Leave a Reply

Your email address will not be published. Required fields are marked *