എന്തൊക്കെ വിശ്വാസങ്ങൾ ആണ്…. അതെന്താ തമ്പുരാന്മാർ ബലാംസംഗം ചെയ്തു കൊന്നവർ മാത്രമേ പുനർജനിക്കു…. ഇക്കാലത്തു എത്ര പേർ ഇങ്ങനെ മരിക്കുന്നു. പ്രായപൂർത്തി ആവാത്ത പെങ്കൊച്ചുങ്ങൾ വരെ….
ഹോ….
ഇവരൊന്നും പുനർജനിച് പ്രതികാരം വീട്ടുന്നില്ലല്ലോ…
ഓരോരോ കെട്ടുകഥകൾ….. ബ്ലേഡി ഓൾഡ് പീപ്പിൾസ്….
ഹാ…. എന്തായാലും ബാലനസംഘം…. അത് വേണ്ടായിരുന്നു…..
ഓരോന്ന് ആലോചിച്ച് ഞാൻ മുന്നോട്ട് നടന്നു.
കടവിൽ ചെന്നപ്പോ ആരും ഇല്ല… ചന്ദ്രന്റെ ചെറിയ നിലാ വെളിച്ചത്തിൽ ചുറ്റുമുള്ളത് നന്നായി കാണാം…
അന്തരീക്ഷം പൂർണമായും നിശബ്ദം…
ചീവിടുകൾ കരയുന്ന ശബ്ദവും മൂങ്ങയുടെ മൂളലും തവളയുടെ കരച്ചിലും എല്ലാം കേൾക്കാം…
“” ഈ ***** പട്ടാ പാതിരായ്ക്ക് വിളിച്ച് വരുത്തി എവിടെ പോയി ചത്ത് കിടക്കാ…. ഇനി ഏപ്രിൽ ഫൂൾ ആക്കിയതാവുമോ… ഏയ്… അതിന് ഈ മാസം ഏപ്രിൽ അല്ലല്ലോ…
ഞാൻ ശ്യാമിന്റെ ഫോണിലേക്ക് വിളിച്ചു… സ്വിച്ച് ഓഫ്… പിന്നെ ഇർഫാനെയും ബോണിയെയും വിളിച്ചു.
എല്ലാ ****** സ്വിച്ച് ഓഫ്… മനുഷ്യന്റെ ഉറക്കം കളഞ്ഞുകൊണ്ട് ഈ ********* എവിടെ പോയി കിടക്കുവാ….
അൽപ്പ സമയം കഴിഞ്ഞപ്പോ ആ കുളക്കടവിൽ ചില ശബ്ദങ്ങൾ കേട്ടു. നായ ഓളിയിടുന്ന ശബ്ദം… കുരയ്ക്കുന്ന ശബ്ദം… കാക്ക കാറുന്നു…
എനിക്കാകെ പേടിയായി… കുറച്ചു കഴിഞ്ഞപ്പോൾ വേറൊരു ശബ്ദവും വന്നു… സിംഹം ഗർജിക്കുന്ന ശബ്ദം.
‘””” എന്റെ അത്തിപ്പാറ അമ്മച്ചി. … ഇതെന്താ സിംഹമൊക്കെ… ഇനി വല്ല സർക്കസിൽ നിന്നും ചാടിയ സാധനം ആണോ….’””
ഞാൻ ഭയത്താൽ തിരിച്ചു വീട്ടിൽ പോകാൻ ഒരുങ്ങിയതും എന്തോ ഒന്ന് എന്റെ മുഖത്തു വന്ന് പതിച്ചു.
അത് ആകെ നാറ്റവും ഒരു ജാതി വഴുവഴുത്ത വെള്ളവും ആയിരുന്നു..
ഞാനത് കൈകൊണ്ട് എടുത്ത് നോക്കി.
‘”” അയ്യേ മുട്ട…… ‘””
ഞാൻ ചുറ്റും നോക്കി… ആരും ഇല്ല… വേഗവും അവുടുന്നു വലിയാൻ നോക്കിയപ്പോ പിന്നെയും സിംഹത്തിന്റെ ഗർജനം…
”” ഈശ്വര…. ഇവിടെ എന്ത് തേങ്ങായാണ് നടക്കുന്നത്…. ‘”‘
പിന്നെയും മഴ പെയ്യുന്ന പോലെ മുട്ടകൾ വരി വരിയായി ദേഹത്തേക്ക് വീഴാൻ തുടങ്ങി… മുട്ടയുടെ വരവിന്റെ വേഗതയിൽ ചുറ്റുമുള്ളതൊന്നും കാണുന്നില്ല…