മഞ്ജുസ് ഞാനെന്തോ കുറ്റം ചെയ്ത ഭാവത്തിൽ പറഞ്ഞു ഒഴിഞ്ഞു മാറി.
“എടി മഞ്ജുസെ അവളെന്റെ ചേച്ചിയെ പോലാ ..നീ ഒരുമാതിരി കൊണച്ച വർത്താനം പറയല്ലേ ട്ടോ ”
ഞാൻ അവളുടെ സംസാരം കേട്ട് അമ്പരന്നെന്നോണം പറഞ്ഞു .
“അങ്ങനെ അല്ലാന്നൊന്നും ഞാൻ പറഞ്ഞില്ല ..ഇനി കുറച്ചു ഗ്യാപ് ഒകെ ആവാമെന്നേ പറഞ്ഞുള്ളു..കൊച്ചു കുട്ടി ഒന്നും അല്ലല്ലോ ..ഹോ..എന്റെ അടുത്ത് പോലും ഇല്ലാത്ത കളിയും ചിരിയും ഒക്കെ ആണ് അവളുടെ അടുത്ത് ..”
മഞ്ജുസ് പരിഭവത്തോടെ പറഞ്ഞു മുഖം വെട്ടിച്ചു..
“അയ്യേ ..നീ ഇത്രേം ലോക്കൽ ആണോ മഞ്ജുസേ ..ഇതൊരുമാതിരി ..”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു തലക്ക് കൈകൊടുത്തു .
“കവി പ്ലീസ് ..എനിക്ക് നീ വേറെ ആരുടേം അടുത്ത് ക്ളോസ് ആവുന്നത് ഇഷ്ടമല്ല ..നമുക്ക് നമ്മള് മാത്രം മതി”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്നെ കെട്ടിപിടിച്ചിരുന്നു .
“ഇത് ചീപ് ആണ് മോളെ ..നീ ഇത്രേം വൃത്തികെട്ട മൈൻഡ് ഉള്ള ആളാണെന്നു ഞാൻ അറിഞ്ഞില്ല ..”
ഞാൻ ചിരിച്ചുകൊണ്ട് തന്നെ അവളെ കെട്ടിപിടിച്ചു..
“ആഹ്..ഞാൻ ചീപ്പാ ..പ്രേത്യേകിച്ചു നിന്റെ കാര്യത്തില് ..”
മഞ്ജുസ് കട്ടായം പറഞ്ഞു എന്റെ കഴുത്തിൽ കൈചുറ്റിപിടിച്ചു .
“എന്റെ മഞ്ജുസേ വെറുതെ അല്ല അവൻ കളഞ്ഞിട്ട് പോയത് ..നീ ഇങ്ങനെ ഓരോന്ന് പറഞ്ഞു കാണും ”
ഞാൻ മഞ്ജുസിനെ കളിയാക്കാനായി പതിയെ പറഞ്ഞു .
‘പോടാ..അവന്റെ അടുത്ത് ഞാൻ മിണ്ടാറു പോലും ഇല്ല ..”
മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു എന്നെ ഒന്ന് ഇറുക്കി ! മറ്റവനോടുള്ള ദേഷ്യം കൊണ്ടോ എന്തോ എന്റെ കഴുത്തു ആ ഇറുക്കത്തിൽ ചെറുതായി വേദനയെടുത്തു ..
“ആഹ്..എടി പതുക്കെ…”
ഞാൻ പയ്യേ പറഞ്ഞു അവളെ കെട്ടിപിടിച്ചിരുന്നു…
ഞാൻ പയ്യെ പറഞ്ഞതും മഞ്ജുസ് കെട്ടിപ്പിടുത്തം നിർത്തിക്കൊണ്ട് പിന്നാക്കം മാറി . പിന്നെ എന്നെ പുഞ്ചിരിയോടെ നോക്കി.
“എന്ന പോയി കുളിച്ചിട്ട് വാ ഇന്ന് ലാസ്റ്റ് ഡേ അല്ലെ ”
മഞ്ജുസ് അർഥം വെച്ചെന്നോണം പറഞ്ഞു ഒരു വഷളൻ ചിരി പാസ്സാക്കി .
അതോടെ കക്ഷി നല്ല മൂഡിൽ ആണെന്ന് ഞാൻ ഊഹിച്ചു .അതുകൊണ്ട് തന്നെ സ്വല്പം വെയ്റ്റ് ഇട്ടു നിൽക്കാനും ഞാൻ തീരുമാനിച്ചു .
“ഓഹ്..ലാസ്റ്റ് ആയാലും ഫസ്റ്റ് ആയാലും ഇന്ന് എന്നെകൊണ്ട് നടപ്പില്ല മഞ്ജുസേ..കളിക്കുമ്പോ നടുവും കുത്തിവീണു..ഇപ്പൊ ചെറുങ്ങനെ വേദന ഉണ്ട്..”
ഞാൻ നടുവും തടവി വേദന അഭിനയിച്ചുകൊണ്ട് അവളെ നോക്കി പറഞ്ഞു . അപ്പോഴേക്കും ബെഡിൽ നിന്നിറങ്ങി കക്ഷി സ്ടൂളിലേക്കിരുന്നു നോട്ട് എഴുതിത്തുടങ്ങിയിരുന്നു .ഞാൻ പറഞ്ഞത് അത്ര വിശ്വാസം വരാതെ പേനയും കടിച്ചു പിടിച്ചു അവൾ പെട്ടെന്ന് പിന്തിരിഞ്ഞു .
“ആഹാ. എന്നിട്ട് നീ നടന്നു വരുമ്പോ ഒരു കുഴപ്പവും ഇല്ലാരുന്നല്ലോ ?”
മഞ്ജുസ് അതിശയത്തോടെ എന്ന് നോക്കി .
“വേദന ഇപ്പൊഴാ തുടങ്ങിയെ..’