പ്രകാശ് സാർ ആകാംക്ഷയോടെ ചോദിച്ചു .
“ഏയ് ഇല്ല മാഷെ ..ഈ പറഞ്ഞ പോലെ കുറച്ചു കളിയാക്കൽ ഒകെ obvious ആണ് . അത് മാറ്റിനിർത്തിയാൽ അയാം ഹാപ്പി ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു .
“ഹസ്ബൻഡോ..അവൻ ഹാപ്പി ആണോ ?”
മായേച്ചി ചിരിയോടെ അവളെ ഒന്ന് ചൊറിയാൻ വേണ്ടി ചോദിച്ചു .
“ആഹ്..അവനും ഹാപ്പി തന്നെ …ഓ ഒരു സംശയക്കാരി ”
മഞ്ജുസ് കണ്ണുരുട്ടി മായേച്ചിയെ നോക്കി പേടിപ്പിച്ചു.അതുകണ്ടു പരദൂഷണം ടീമ്സ് അടക്കം ചിരിച്ചു .
“ഹ ഹ ..പറയുന്ന പോലെ മായയുടെ ഫാമിലി ഫ്രണ്ട് അല്ലെ പുള്ളി ”
പ്രകാശ് സാർ എന്റെ കാര്യം ഓർത്തു ചോദിച്ചു..
“മ്മ്..ഫാമിലി ഫ്രണ്ട് എന്നല്ല..ഫാമിലി മെമ്പർ എന്നുതന്നെ പറയാം…പാവം ആണ് മാഷെ ..ഇനിയിപ്പോ എങ്ങനെ ആവുമെന്ന് നോക്കിയാ മതി..”
മായേച്ചി ചിരിയോടെ പറഞ്ഞു .
“ദേ മായെ ..പറഞ്ഞു പറഞ്ഞു നീയും തുടങ്ങിയോ ?”
മഞ്ജുസ് പെട്ടെന്ന് ചൂടായി മായേച്ചിയെ വിരട്ടി .
“ഹാഹ് കള മഞ്ജു ടീച്ചറെ ..കിട്ടിയ ഗ്യാപ്പിൽ അല്ലെ നിങ്ങളെ ഒക്കെ ഒന്ന് പൊരിക്കാൻ കിട്ടു ..ബാക്കി ടൈം ഫുൾ നിങ്ങളല്ലേ ഗോൾ അടിക്കുന്നെ ..”
പ്രകാശ് സാർ ചിരിയോടെ പറഞ്ഞു .
“മ്മ്…”
മഞ്ജുസ് ഒന്ന് അമർത്തി മൂളി .
“എന്തായാലും ഇതൊരു ഡിഫറൻറ് എക്സ്പീരിയൻസ് ആണല്ലോ..ചിലവ് വേണം കേട്ടോ..”
പ്രകാശ് സാർ ചിരിയോടെ പറഞ്ഞു . മഞ്ജുസ് അതിനു സമ്മതം മൂളുകയും ചെയ്തു .
പിന്നെയും അതെ ചൊല്ലി എല്ലാവരും കുറച്ചു നേരം സംസാരിച്ചിരുന്നു . ആദ്യ അവറിൽ ക്‌ളാസ് ഇല്ലാത്തതുകൊണ്ട് മഞ്ജുസ് സ്റ്റാഫ് റൂമിൽ തന്നെ ഇരുന്നു . സ്വല്പം ലേറ്റ് ആയി വന്ന സരിത മിസ് അപ്പോഴാണ് സ്റ്റാഫ് റൂമിൽ എത്തിയത് . വേറെ ഒന്ന് രണ്ടു പേരും ആ സമയം അവിടെ ഉണ്ടായിരുന്നു . ഞങ്ങൾ തമ്മിലുള്ള അഫ്ഫായറൊക്കെ സരിത മിസ്സിനോട് മഞ്ജു തന്നെ പറഞ്ഞു ബോധ്യപെടുത്തിയിരുന്നു . അതിനു ശേഷമാണ് എന്നോടുള്ള അപ്പ്രോച്ചിൽ സരിത ഒരു മാറ്റം വരുത്തിയത്.
ഇപ്പോഴും ശ്യാമുമായി പുള്ളിക്കാരി ബന്ധം തുടരുന്നുണ്ട് .മഞ്ജുസിനെ നോക്കി ചിരിച്ചുകൊണ്ട് സരിത മിസ് അവൾക്കരികിലെത്തി ഇരുന്നു .