ഞാൻ നടുവും തടവി പയ്യെ പറഞ്ഞു..പിന്നെ അവളുടെ എഴുത്തിലേക്ക് ശ്രദ്ധയൂന്നി .
“ഇതെന്നതാ ഈ എഴുതികൂട്ടുന്നെ ?”
ഞാൻ മഞ്ജുസിന്റെ അടുത്തേക്ക് പതിയെ നടന്നുകൊണ്ട് തിരക്കി .
“ഓഹ് ..നാളെ ചെന്ന് വാചകമടിക്കണ്ടേ ..മെയിൻ പോയിന്റ് ഒകെ എഴുതിവെക്കുവാ..”
അവൾ ചിരിയോടെ പറഞ്ഞു എഴുത്തിൽ തന്നെ ശ്രദ്ധിച്ചു.
“മ്മ്..എന്ന തന്റെ പരിപാടി നടക്കട്ടെ ..ഞാൻ പോയി കുളിച്ചിട്ട് വരാം ”
ഞാൻ അവളുടെ മുടിയിൽ ഇടംകൈ കൊണ്ട് പയ്യെതഴുകികൊണ്ട് പറഞ്ഞു . പിന്നെ ടവൽ എടുത്തു തോളത്തിട്ടു ബാത്റൂമിലേക്ക് കയറി.
കുളിയൊക്കെ കഴിഞ്ഞു പുറത്തിറങ്ങി , ശേഷം വസ്ത്രം മാറി മഞ്ജുവിനൊപ്പം ഞാൻ താഴേക്കിറങ്ങി . ഫുഡ് കഴിച്ചു കഴിഞ്ഞു കുറച്ചു നേരം സോഫയിൽ ഒരുമിച്ചിരുന്നു ഞാനും മഞ്ജുസും ടി.വി കണ്ടിരുന്നു . അവൾക്കു ഇത്ര പ്രായമായിട്ടും ടോം ആൻഡ് ജെറി കാണാൻ വല്യ ഇന്ററസ്റ്റ് ആണ് . എനിക്ക് ആണേൽ അതൊട്ടും താല്പര്യമില്ല. എന്നാലും ചുമ്മാ വഴക്കു ഉണ്ടാക്കണ്ടല്ലോ എന്നുവെച്ചു ഞാനും കൂടെ ചിരിച്ചുകൊണ്ട് സഹിച്ചിരിക്കും .
അമ്മയും അഞ്ജുവും നേരത്തെ കിടന്നതുകൊണ്ട് പതിനൊന്നു മണിവരെ ആ ഇരുത്തം തുടർന്നു. പിന്നെ റൂമിലേക്ക് പോകാൻ തീരുമാനിച്ചു . ടി.വി ഓഫ് ചെയ്ത ശേഷം കൈകൾ കോർത്ത് പിടിച്ചുകൊണ്ട് തന്നെ ഞാനും മഞ്ജുസും സ്റ്റെയർ കേസ് കയറി മുകളിലെത്തി .
തുറന്നിട്ട വാതിലൂടെ ഞാൻ ആദ്യം അകത്തു കയറി . പിന്നാലെ മഞ്ജുവും കയറി കതകടച്ചു കുറ്റി ഇട്ടു . നേരെ ബെഡിലേക്കു ചെന്നിരുന്ന എന്നെ നോക്കി മഞ്ജുസ് മുടിയൊക്കെ അഴിച്ചു കൊണ്ട് ഒന്ന് വിടർത്തിയിട്ടു കോതി..
“എടാ..നീ നേരത്തെ സീരിയസ് ആയിട്ട് പറഞ്ഞതാണോ കവി ?”
ഞാൻ മുൻപേ പറഞ്ഞ നടുവേദനയുടെ കാര്യം ഓർത്തെന്നോണം മഞ്ജുസ് തിരക്കി .
“ആഹ്…സ്വല്പം കുഴപ്പം ആണ് ..ഇന്നെന്തായാലും വേണ്ടെടോ നീ ആ ലൈറ്റ് ഓഫ് ചെയ്തു വന്നു കിടന്നേ ”
ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാനായി തന്നെ പറഞ്ഞു ബെഡിലേക്ക് കിടന്നു .
“ഓഹ്…’
അവൾ ഒഴുക്കൻ മട്ടിൽ സ്വല്പം നിരാശയോടെ മൂളികൊണ്ട് ലൈറ്റ് ഓഫ് ചെയ്തു . പിന്നെ പയ്യെ അരണ്ട വെളിച്ചത്തിലൂടെ ബെഡിലേക് കയറി കിടന്നു . സ്വല്പ നേരം മുഖത്തോടു മുഖം നോക്കി ചിരിച്ചു കിടന്ന ഞങ്ങൾ പിന്നെ ഒന്നും മിണ്ടാതായി…മഞ്ജുസ് എന്തോ ആലോചിച്ചുകൊണ്ട് കൈകൾ മാറിൽ പിണച്ചു കെട്ടി കിടന്നു..പുതപ്പ് കഴുത്തോളം വലിച്ചു കയറ്റി ഞാനും !
“കവി ..”
ഒരു നിമിഷത്തെ നിശ്ശബ്ദതക്കു ശേഷം അവൾ പയ്യെ വിളിച്ചു.