രതിശലഭങ്ങൾ മഞ്ജുസും കവിനും 10 [Sagar Kottapuram]

Posted by

“ആഹാ..എന്നിട്ടാണോ ഇവനെ പിരിഞ്ഞിരിക്കാൻ പറ്റില്ലെന്നൊക്കെ ഇന്ന് സ്റ്റാഫ് റൂമിൽ സരിതയുടെ അടുത്ത് തട്ടിവിട്ടത്..”
മായേച്ചി കള്ളച്ചിരിയോടെ പറഞ്ഞു എന്നെയും അവളെയും മാറിമാറി നോക്കി .

ആഹാ..മഞ്ജുസ് ആള് കൊള്ളാല്ലോ എന്ന് ഞാനും ഓർത്തു . എന്നോട് പറയാത്തതൊക്കെ വേറെ ആൾക്കാരുടെ അടുത്ത് പറയുന്നുണ്ടല്ലേ കൊച്ചു കള്ളി ! ഞാൻ മനസ്സിലോർത്തു ചിരിച്ചു..

“അതിപ്പോ ..അവള് ചോദിച്ചപ്പോ അങ്ങനെ പറഞ്ഞെന്നെ ഉള്ളു…അല്ലാണ്ടെ ഇപ്പോ ഇവനെ തന്നെ ഫുൾ ടൈം നോക്കിയിരിക്കാൻ പറ്റോ ”
മഞ്ജുസ് എന്നെ നോക്കി സ്വല്പം വെയ്റ്റ് ഇട്ടുകൊണ്ട് പറഞ്ഞു . അല്ലേലും ചില കാര്യങ്ങൾ തുറന്നു സമ്മതിക്കാൻ ടീച്ചർക്ക് കുറച്ചു മടിയാണ് !

“ഹോ ഹോ..എന്ന അങ്ങനെ ആവട്ടെ ..”
മായേച്ചി തലയാട്ടി ചിരിച്ചുകൊണ്ട് എന്നെ നോക്കി കണ്ണിറുക്കി . മഞ്ജുസ് പോസ് ഇടുവാണെന്നു അവൾക്കും മനസ്സിലായിട്ടുണ്ട്.

“ആഹ് അതുപോട്ടെ..സരിത മിസ് ഇപ്പോഴും ഉണ്ടല്ലേ..ട്രാൻസ്ഫർ ആയി പോകുവാണെന്നൊക്കെ പറഞ്ഞിട്ട് അത് പോയില്ലേ?..കണ്ടിട്ട് ഇപ്പൊ കുറച്ചായി ”
ഞാൻ ശബ്ദം കുറച്ചു താഴ്ത്തി മായേച്ചിയോടായി ചോദിച്ചു.

“ഓഹ്‌..അവളെ കാണാഞ്ഞിട്ട് സാറിന് ഉറക്കം വരുന്നുണ്ടാവില്ല അല്ലെ ?”
മഞ്ജുസ് എന്റെ ചോദ്യം കേട്ടതും അതിഷ്ട്ടപെടാത്ത പോലെ ഇടക്ക് കയറി പുച്ഛത്തോടെ പറഞ്ഞു . എന്റെ പഴയ ഇടപാട് മനസിലുള്ളതുകൊണ്ട് അവൾ മനപൂർവം പറഞ്ഞതാണെന്ന് എനിക്കാ മുഖം കണ്ടാൽ ഊഹിക്കാമായിരുന്നു !

മായേച്ചി മഞ്ജുസിന്റെ സംസാരം കേട്ട് എന്നെ അമ്പരപ്പോടെ നോക്കി .ഞാൻ ഒന്നുമില്ലെന്ന്‌ കണ്ണിറുക്കി ചിരിച്ചു .സരിത മിസ്സുമായുള്ള എന്റെ നേരിയ ബന്ധം മായേച്ചിക്കറിയില്ല !

അതോടെ ആ സംസാരം അവിടെ നിന്നു. ഞാൻ കാർ സ്വല്പം വേഗത്തിൽ വിട്ടു . മായേച്ചിയെ വീട്ടിൽ ഡ്രോപ്പ് ചെയ്തു യാത്ര പറഞ്ഞു ഞാനും മഞ്ജുസും ഇറങ്ങി . സ്വല്പം ഗൗരത്തിൽ ആണ് ടീച്ചറുടെ ഇരുത്തം .

“എന്താണ് ഒരു ഗൗരവം ?”
ഞാൻ കാർ ഓടിക്കുന്നതിനിടെ ചെരിഞ്ഞു അവളെ നോക്കി .

“ഒന്നുമില്ല..”
മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“മ്മ്..പിന്നെ ഞാൻ സരിത മിസ്സിന്റെ കാര്യം പറഞ്ഞപ്പോ നീ എന്തിനാ ചൂടായെ ?”
ഞാൻ സംശയത്തോടെ അവളെ നോക്കി .

“എനിക്കിഷ്ട്ടായില്ല അത് തന്നെ .,നീ വേറെ പെണ്ണുങ്ങളുടെ കാര്യം ഒന്നും എന്റെ മുൻപിൽ വെച്ചു പറയണ്ട ”
മുഖത്തടിച്ച പോലെ പറഞ്ഞു അവൾ എന്ന തുറിച്ചു നോക്കി .

“മ്മ്…ഇത് ഒരു നടക്ക് പോകില്ല “

Leave a Reply

Your email address will not be published. Required fields are marked *