രതിശലഭങ്ങൾ മഞ്ജുസും കവിനും 10 [Sagar Kottapuram]

Posted by

ഞാൻ സ്വല്പം നാണക്കേടോടെ പറഞ്ഞു .

“ഉവ്വ ..എന്നിട്ട് ഒരു രൂപ എങ്കിലും ഇതുവരെ തിരിച്ചു കിട്ടിയോ ? എടാ ഞാൻ പറയുമ്പോ നിനക്കൊന്നും തോന്നരുത്..സ്വന്തം ക്യാഷ് ആണേൽ നീ നോ പറയുമായിരുന്നു എനിക്കുറപ്പാ ..ഇതിപ്പോ ഇങ്ങനെ വിശാലമായി കിടക്കുവല്ലേ ..സഹായിക്കാൻ ..”

മഞ്ജുസ് സ്വല്പം ദേഷ്യത്തോടെയും എന്നാൽ പാതി കളിയായും പറഞ്ഞു എന്റെ കയ്യിൽ നുള്ളി .

“ആഹ്…”
ഞാൻ അവളുട പിച്ചലിന്റെ വേദനയിൽ ഒന്ന് ഞെരങ്ങി .

“മഞ്ജു ….”
അവളുടെ കുറ്റപ്പെടുത്തൽ കണ്ടു ഞാനൊന്നു നീട്ടിവിളിച്ചു .

“ഒരു കുഞ്ജുവും ഇല്ല …ആദ്യം നീ നന്നാവൂ എന്നിട്ട് ബാക്കിയുള്ളോരേ സഹായിക്കാം ”
മഞ്ജുസ് തീർത്തു പറഞ്ഞു കിടന്നു .

“ഹോ…ഏതുനേരത്താണോ എന്തോ…”
സാധാരണ മഞ്ജു പറയാറുള്ള ഡയലോഗ് ഇത്തവണ അവളെ നോക്കി ഞാൻ പയ്യെ പറഞ്ഞു .പിന്നെ ഒന്നും സംഭവിക്കാത്ത മട്ടിൽ മഞ്ജുസിനെ പറ്റിച്ചേർന്നു കിടന്നു .

അവളുടെകഴുത്തിലെ മുടിയിഴ ഒരു കൈകൊണ്ട് നീക്കി ആ പിന്കഴുത്തിൽ പയ്യെ തഴുകി .

“ലാസ്റ്റ് ഡേ എന്നൊക്കെ പറഞ്ഞു തുടങ്ങീട്ട് നീ വെറുപ്പിച്ചല്ലോ പന്നി ….”
ഞാൻ ശബ്ദം താഴ്ത്തി പയ്യെ പറഞ്ഞു അവളുടെ കഴുത്തിൽ ചുംബിച്ചു..

“നന്നായി ..ഇടക്ക് ഒന്ന് രണ്ടെണ്ണം പറഞ്ഞില്ലേൽ നീ തലയിൽ കേറി നിരങ്ങും..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു തിരിഞ്ഞു എന്റെ നേരെ കിടന്നു പിന്നെ ചുണ്ടോടു ചുണ്ടമർത്തി എന്നെ കണ്മിഴിച്ചു നോക്കി ..കക്ഷി വീണ്ടും മൂഡ് ആയി എന്ന് ഞാൻ വിചാരിച്ചെങ്കിലും ചീറ്റിപ്പോയി…

“ചാച്ചിക്കോ ട്ടോ ”
ഒട്ടാൻ വേണ്ടി ചെന്ന എന്നെ പ്ലിങ്ങിച്ചു അവൾ പയ്യെ പറഞ്ഞു പുതപ്പും വലിച്ചു കയറ്റി ചുരുണ്ടു കൂടി. പിന്നെ ഞാനും ഒന്നും മിണ്ടാൻ പോയില്ല. രണ്ടു ദിവസം കഴിഞ്ഞ “കവി ഡാ..ഐ മിസ് യു ” എന്ന് പറഞ്ഞു ടീച്ചർ എന്നെ വിളിക്കും എന്നെനിക്കുറപ്പാ…

ഞാൻ നേരെ കിടന്നുറങ്ങി . പിറ്റേന്ന് നേരത്തെ പോകാനുള്ളതുകൊണ്ട് എന്നെ അഞ്ചര ആറുമണി ഒക്കെ ആയപ്പോൾ തന്നെ മഞ്ജുസ് അലാറം വെച്ച് എഴുന്നേൽപ്പിച്ചു . ഉറക്ക ചടവോടെ ആണേലും കുളിയും ജപവും ഒകെ തീർത്തു ഞാൻ വേഗം പുറത്തിറങ്ങി . എന്നെ കുളിക്കാൻ പറഞ്ഞു വിട്ട സമയം കൊണ്ട് കട്ടിലിന്റെ ക്രാസിയിൽ ചാരി ഇരുന്നു മഞ്ജുസ് ഒന്നുടെ മയങ്ങി ..

ഞാൻ കുളിച്ചു വരുമ്പോൾ കക്ഷി ധ്യാനത്തിൽ ആണ് . ഞാൻ വെള്ളം നനഞ്ഞ കൈകൊണ്ട് അവളുടെ കവിളിൽ പയ്യെ അമർത്തിയപ്പോൾ ആണ് മഞ്ജുസ് ഞെട്ടിക്കൊണ്ട് കണ്ണ് മിഴിക്കുന്നത് ..

“ഹൂ…എന്ത് പണിയാട നാറി…”
വെള്ളത്തിന്റെ തണുപ്പടിച്ച അവൾ എന്നെ നോക്കി കണ്ണുരുട്ടി..പിന്നെ മുടിയൊക്കെ വാരികെട്ടി എഴുന്നേറ്റു

“നിനക്കൊരു വിഷമോം ഇല്ലേ മഞ്ജുസെ..അതോ ചുമ്മാ ഗൗരവം അഭിനയിക്കുവാണോ?”

Leave a Reply

Your email address will not be published. Required fields are marked *