അന്ന് വൈകീട്ട് ഞാൻ തന്നെയാണ് മഞ്ജുസിനെ തിരികെ കൊണ്ടുവന്നതും . കോളേജിന് പുറത്തായാണ് ഞാൻ കാത്തു നിന്നത്. മായേച്ചിയും മഞ്ജുവും കൂടി ഞങ്ങളുടെ പഴയ സംഗമസ്ഥാനമായ സർവ്വേക്കല്ലിന്റെ അടുത്തേക്ക് നടന്നു വന്നു . കാർ സൈഡിൽ ഒതുക്കിയിട്ടു ഞാനകത്തു തന്നെ സുഖിച്ചു ഇരിപ്പായിരുന്നു. സ്റുഡന്റ്സിനോടൊപ്പം എന്തൊക്കെയെയോ സംസാരിച്ചു വന്നിരുന്ന മഞ്ജുസും മായേച്ചിയും കാർ കണ്ടതും അവരോടു യാത്ര പറഞ്ഞു എന്നെ നോക്കി കൈവീശി കാണിച്ചു..
കാറിനകത്തു തന്നെ ഇരുന്നു സ്റ്റീയറിങ്ങിൽ കൈവെച്ചു പാട്ടിനൊപ്പം താളം പിടിച്ചിരുന്ന ഞാനും അതുകണ്ടു പുഞ്ചിരിച്ചു കൈ വീശി. അതോടെ രണ്ടു പെണ്ണുങ്ങളും ചാടിത്തുള്ളി കാറിനടുത്തേക്ക് വന്നു .
മായേച്ചി പുറകിലെ സീറ്റിലേക്കും മഞ്ജുസ് എന്നോടൊപ്പം മുൻപിലെ സീറ്റിലേക്കും കയറി ഇരുന്നു..ഹാൻഡ് ബാഗ് അവൾ പുറകിൽ ഒഴിഞ്ഞ സീറ്റിലേക്കിട്ടു ഒന്ന് നെടുവീർപ്പിട്ടു . പുറത്തെ ചൂടിൽ നിന്ന് കാറിനകത്തെ എ.സി യിലെത്തിയപ്പോഴുള്ള ആശ്വാസം മായേച്ചിക്കും മഞ്ജുവിനും ഉണ്ട് . വിയർപ്പും പെർഫ്യൂമും ഒക്കെ കലർന്ന് ഒരു വല്ലാത്ത സ്മെല് മഞ്ജുസ് അടുത്ത് വന്നിരുപ്പഴേ എന്റെ മൂക്കിലേക്ക് തുളഞ്ഞു കയറി..
“പോയ പോലെ അല്ലാലോ നല്ല ഹാപ്പി ആണല്ലോ ?”
മഞ്ജുസിന്റെ പ്രസന്നവതിയായ മുഖഭാവം കണ്ടു ഞാൻ അടിമുടി നോക്കികൊണ്ട് ചോദിച്ചു .
“ആഹ്…വിചാരിച്ച പ്രെശ്നം ഒന്നും ഉണ്ടായില്ല..”
മഞ്ജുസ് കണ്ണിറുക്കി ചിരിച്ചുകൊണ്ട് പറഞ്ഞു പിന്നെ പുറകിലിരിക്കുന്ന മായേച്ചിയെ നോക്കി .
“മ്മ്..ഒന്ന് ട്യൂൺ ചെയ്തു വിട്ടപ്പോ ആള് പഞ്ച് ഡയലോഗ് ഒക്കെ അടിച്ചു കണ്ണാ ..”
മായേച്ചി രാവിലത്തെ സ്റ്റാഫ് റൂം ഇൻസിഡന്റ്സ് ഒകെ ഓർത്തെന്നോണം എന്നോടായി പറഞ്ഞു .
“ആഹാ…അല്ലേലും ഡയലോഗ് അടിക്കാൻ ടീച്ചർക്ക് നല്ല കഴിവാ..ഞാൻ എന്നും കേൾക്കുന്നതല്ലേ..”
ഞാൻ മഞ്ജുസിനെ ഒന്ന് കളിയാക്കികൊണ്ട് പറഞ്ഞപ്പോൾ അവളൊന്നു എന്നെ കടുപ്പിച്ചു നോക്കി .
“ആഹ് അത് കൊള്ളാല്ലോ ..അപ്പൊ കല്യാണം കഴിഞ്ഞിട് ഡയലോഗ് മാത്രേ ഉള്ളോ മോനെ ?”
മായേച്ചി അർഥം വെച്ചു ഒന്ന് ചോദിച്ചു .
“ശേ..നിനക്ക് നാണമില്ലേ മായെ ഇങ്ങനെ ഒക്കെ പറയാൻ ..”
മായേച്ചിയുടെ ചോദ്യം കേട്ട് മഞ്ജുസ് നാണം വന്ന പോലെ എന്നെ നോക്കി .
“ഓഹ് പിന്നെ..എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട പെണ്ണെ ..കോളേജ് ടൂർ പോയപ്പോ എഴുന്നേറ്റു പോയതൊന്നും ഞാൻ മറന്നിട്ടില്ല ..രണ്ടും കൂടി പാതിരാത്രി അമ്പലത്തിൽ തൊഴാൻ പോയതൊന്നും അല്ലല്ലോ..നാണമില്ലെടി കല്യാണത്തിന് മുൻപേ പോയി.. “