രുദ്രപ്രതാപം 4 [Jhon Clinton] [Updated]

Posted by

“ഇന്നലെ അമ്മ പറഞ്ഞത് ഓർമ്മയില്ല താടിയും മുടിയും ഒക്കെ ഒന്ന് മെന ആക്കി എടുക്കണം ഇല്ലെങ്കിൽ എനിക്ക് ആണ് അതിന്റെ ദോഷം”

“താടിയും മുടിയും വെട്ടാനോ അതൊന്നും പറ്റില്ല അത് എൻറെ അവകാശം ആണ് ഔദാര്യമാണ് അതിലൊന്നും തൊട്ടു കളിക്കേണ്ട”

ഞാൻ പറഞ്ഞത് കേട്ട് അവൾ ഒരു നിമിഷം ഒരു പുച്ഛത്തോടെ എന്നെ നോക്കി നിന്നു😏എന്നിട്ട് പതിയെ ഫോൺ എടുത്ത് പൊക്കി കാണിച്ചു.

“വെട്ടാം”പുല്ല് അങ്ങനെ അതിനും ഒരു തീരുമാനമായി

പിന്നെ അ ബാർബർ ഷോപ്പ്കാരന്റെ എക്സ്പീരിയൻസ് എൻറെ മുടിയിലും താടിയിലും അങ്ങേരും മതിയോളം കൊത്തുപണി നടത്തി. എൻറെ മുടി എങ്ങനെ വെട്ടണം. താടി എന്ത് ചെയ്യണം ഇതൊക്കെ തീരുമാനിച്ചിരുന്നത് ദിവ്യയായിരുന്നു. ഈ പോക്കാണ് പോകുന്നതെങ്കിൽ ഞാനിവളുടെ അടിമപ്പണി ചെയ്യേണ്ടി വരുമല്ലോ ഈശ്വരാ.

അങ്ങനെ നീണ്ട ഒരു ഒരുമണിക്കൂർ കലാപരിപാടിയിലൂടെ എൻറെ മുടിവെട്ട് കഴിഞ്ഞു. സത്യം പറഞ്ഞാൽ ഞാൻ തന്നെ അന്തം വിട്ടു പോയി. എനിക്ക് ഇത്രയൊക്കെ സൗന്ദര്യം ഉണ്ടായിരുന്നോ. സാധാരണ നാട്ടിലുള്ള രമേശേട്ടന്റെ കടയിൽ പോയി സൈഡ് ഒന്ന് ശരിയാക്കുക എന്ന് മാത്രമേ ഞാൻ പറയാറുള്ളൂ.

ഇതാണെങ്കിൽ എനിക്ക് അത്യാവശ്യം മുടിയൊക്കെ ഉള്ളതുകൊണ്ട് പുറകിലോട്ട് ഒരു ഫ്ലോ ആയിട്ട് കട്ട് ചെയ്തിരിക്കുകയാണ് പോരാത്തതിന് താടി മുഴുവൻ ഷേവ് ചെയ്ത് ക്ലീൻ ആക്കി വെച്ചിരിക്കുന്നു സത്യം എന്നെ കണ്ടാൽ ചെറിയൊരു മോഡൽ പോലെയൊക്കെ തോന്നും.

ഞാൻ നിന്റെ മുടിവെട്ടിയ ആളെ ഒന്ന് നോക്കി എന്നിട്ട് ഒരു തംസ് അപ്പ് കാണിച്ചുകൊടുത്തു. അയാൾ എന്നെ നോക്കി ഒന്ന് ചിരിച്ചു. എഴുന്നേറ്റ് തിരിച്ചു നടന്നപ്പോഴാണ് എന്നെ കണ്ട് വാ പൊളിച്ച് നിൽക്കുന്ന ദിവ്യയെ ഞാൻ കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *