രുദ്രപ്രതാപം 4 [Jhon Clinton] [Updated]

Posted by

“പ്രശ്നം കാണാതെ എനിക്ക് ഒന്നും പറയാൻ കഴിയില്ല”അയാൾ അമ്മയെ നോക്കി പറഞ്ഞു

“ഇനി എന്തെങ്കിലും ചെയ്യണമെങ്കിൽ മേപ്പാടൻ തന്നെ വരണം പക്ഷേ അദ്ദേഹം ഇപ്പോൾ ഇവിടെ ഇല്ല അദ്ദേഹം തിരിച്ചു വരാൻ മൂന്നുമാസത്തോളം എടുക്കും”ഇനി ഈ കുരിശ് ഏത എന്നായിരുന്നു എൻറെ ചിന്ത.

ഒരുപാട് പ്രതീക്ഷകൾ തകർന്നടിഞ്ഞ മുഖത്തോടെ അമ്മയും അച്ഛനും അവിടെയിരുന്നു

“അല്ല എന്താ ഇവിടെ പ്രശ്നം”ഇതൊക്കെ കണ്ട് ഒന്നും മനസ്സിലാവാത്തത് കൊണ്ട് എനിക്കത് ചോദിക്കാൻ തോന്നി. എന്റെ ചോദ്യം കേട്ട് എല്ലാവരുടെയും ശ്രദ്ധ എന്റെ മുഖത്തേക്ക് ആയി.

“അഭി….”അമ്മയുടെ ശബ്ദമായിരുന്നു അത്

“എന്താ”

“ഞാൻ പറഞ്ഞോളാം അതും കൂടി പറയാൽ അല്ലെ ഞാൻ നിങ്ങളെ വിളിപ്പിച്ചത്”ശങ്കരൻ നമ്പൂതിരി ആയിരുന്നു അത്.

“അഭി ഒരുപാട് വർഷങ്ങൾക്കു മുമ്പ് നീ ജനിച്ച സമയത്ത് നിൻറെ ചെറിയ ശരീരം വല്ലാതെ തണുത്ത രീതിയിൽ ആയിരുന്നു. കുഞ്ഞിന് ചൂടുണ്ടാവുക എന്ന് കേട്ടിട്ടുണ്ട് പക്ഷേ ഐസ് പോലെ തണുത്തു നിൽക്കുന്ന ഒരു കുഞ്ഞിനെ എന്ത് ചെയ്യണമെന്ന് ഡോക്ടർമാർക്കും ഇവർക്കും ഒരു അറിവും ഉണ്ടായിരുന്നില്ല”ഇങ്ങേര് ഇത് എന്ത് തേങ്ങയാ ഈ പറയുന്നത് ഞാൻ അയാളിൽ നിന്നും മുഖം തിരിച്ചു അമ്മയെയും അച്ഛനെയും നോക്കി പക്ഷേ അവരുടെ മുഖത്ത് വലിയ ഭാവങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.

“ദിനംപ്രതി നിൻറെ അവസ്ഥ മോശമായി വരികയായിരുന്നു അങ്ങനെ ഒരുപാട് തിരച്ചിലിന് ശേഷമാണ് നിൻറെ അച്ഛനും അമ്മയും മേപ്പാടന്റെ അടുത്തേക്ക് എത്തുന്നത്”ഞാൻ കുറച്ച് ശ്രദ്ധയോടെ അത് കേട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *