രുദ്രപ്രതാപം 4 [Jhon Clinton] [Updated]

Posted by

അതും പറഞ്ഞു ഞാൻ ബാത്രൂമിൽ കയറി പല്ലു തേച്ചു ഒരു കുളിയങ്ങു പാസാക്കി. പിന്നെ നേരേ താഴേക്ക് പോയി. അപ്പോൾ അവിടെ വീട്ടിൽനിന്നും എല്ലാവരും റെഡിയായി നിൽക്കുന്നുണ്ടായിരുന്നു.

“അല്ല ഇതെന്ത് എല്ലാരും കൂടി.നമ്മളെന്താ വല്ല കല്യാണത്തിനും പോകുവാണോ?”

“ആ ഇതേ ചോദ്യം തന്നെ ഞങ്ങളും ചോദിച്ചെ”അപ്പു ആയിരുന്നു മറുപടി പറഞ്ഞേ

“എല്ലാവരേം കൂട്ടി വരാനാ അയാള് പറഞ്ഞേ”അമ്മ എന്നെ നോക്കി പറഞ്ഞു.
എന്തൊക്കെയോ എവിടെയൊക്കെയോ ചീഞ്ഞുനാറുന്നുണ്ടല്ലോ ഞാൻ മനസ്സിൽ ആലോചിച്ചു

അങ്ങനെ ഞങ്ങൾ വീടെല്ലാം അടച്ചുപൂട്ടി പുറത്തിറങ്ങി എന്നിട്ട് ഞാൻ നേരെ ഷെഡ്ഡിൽ പോയി അച്ഛൻറെ ബ്ലാക്ക് ഫോർച്യൂണർ പുറത്തെടുത്തു. അമ്മ മുൻഭാഗത്തും അച്ഛനും അപ്പുവും ഏറ്റവും പുറകിലും അവർക്കു മുന്നിൽ അശ്വതിയും അർച്ചനചേച്ചിയും ഇരുന്നു. വണ്ടി ഞാൻ ഓടിച്ചു തുടങ്ങി കാറിനകത്ത് മൊത്തം കലപില ആയിരുന്നു.

അപ്പുവിൻ്റെ വെറുപ്പിക്കൽ ആയിരുന്നു കൂടുതൽ.അമ്മ എനിക്ക് വഴി പറഞ്ഞു തന്നുകൊണ്ടിരുന്നു ഏകദേശം ഒരു മണിക്കൂർ എടുത്ത് ഞങ്ങൾ അവിടെയെത്തി.ഞാൻ അവരെ എല്ലാം ഇറക്കി കാർ ഒരു ഭാഗത്ത് കൊണ്ട് പോയി പാർക്ക് ചെയ്തു എന്നിട്ട് അങ്ങോട്ടേക്ക് നടന്നു.

അപ്പോഴാണ് ഞാൻ അത് കണ്ടത് എൻ്റെ അമ്മയും അച്ചനും ആരോടോ സംസാരിച്ച് കൊണ്ടിരിക്കുന്നു.ഞാൻ അടുത്ത് ചെന്ന് നോക്കിയപ്പോൾ അത് മൃദുല ആൻ്റിയും പിന്നെ അവരുടെ ഭർത്താവും ആയിരുന്നു.

അവരുടെ കൂടെ ദിവ്യയും ഉണ്ടായിരുന്നു.ഞാൻ നടന്നു അവർക്കടുതേക്ക് ചെന്നു.എന്നെ കണ്ടപ്പോ തന്നെ അവർ എന്നോടായി ഒന്ന് പുഞ്ചിരിച്ചു ഞാൻ തിരിച്ചും എന്നിട്ട് ഞാൻ ദിവ്യയെ നോക്കി നിങ്ങൾ എന്താ ഇവിടെ എന്ന് ആംഗ്യം കാണിച്ചു. അവൾ ആവോ എന്ന മട്ടിൽ കൈകൾ മലർത്തി.

Leave a Reply

Your email address will not be published. Required fields are marked *