രുദ്രപ്രതാപം 4 [Jhon Clinton] [Updated]

Posted by

“കിടന്നു കിണിക്കാതെ വണ്ടി എടുക്ക്”അവൾ മുമ്പത്തെ അതേ ടോണിൽ തന്നെ പറഞ്ഞു.അത് കേട്ടതും പിന്നെ ഞാൻ ഒന്നും നോക്കിയില്ല വണ്ടി എടുത്ത് പുറത്തേക്ക് വിട്ടു.അല്ലാതെ നമ്മൾ എന്തു ചെയ്യാൻ.

ഞാൻ ഓഫീസിലേക്ക് വെച്ചു പിടിച്ചു ഞങ്ങൾക്കിടയിൽ പ്രത്യേകിച്ച് സംസാരം ഒന്നും ഉണ്ടായിരുന്നില്ല അങ്ങനെ ഞങ്ങൾ ഓഫീസിൽ എത്തി. അവൾ എന്റെ പുറകിൽ നിന്നും എഴുന്നേറ്റ് എൻറെ മുന്നിൽ വന്നു നിന്നു.

“നീയും ആ ദിവ്യയും ആയുള്ള ബന്ധം എന്താ?”അവൾ ഇപ്പോഴും ആ ദേഷ്യമുള്ള മുഖത്തോടെ തന്നെയാണ് നിൽക്കുന്നത്.

“എന്തു ബന്ധം”ഞാൻ ഒന്നുമറിയാത്ത പോലെ തിരിച്ചു ചോദിച്ചു

“നിനക്കറിയില്ല?”

ഞാൻ ഇല്ല എന്ന മട്ടിൽ എൻറെ ചുമലുകൾ കുലുക്കി.അപ്പൊൾ തന്നെ അവൾ അവളുടെ ബാഗിൽ കയ്യിട്ട് ഫോൺ എടുത്തു എന്നിട്ടു അത് അൺലോക്ക് ചെയ്തു എൻ്റെ നേരെ നീട്ടി.അതിൽ ദിവ്യ യുടെ insta story ആയിരുന്നു.

ഇന്നലെ ബാർബർ ഷോപ്പിൽ മുടിവെട്ടുമ്പോ എടുത്തതാണെന്ന് തോനുന്നു അതിൻ്റെ കൂടെ ഒരു ഹാർട്ട് സിമ്പലും. അല്ല ഇതിനു ഇപ്പൊ എന്താ എന്ന മട്ടിൽ ഞാൻ അവളെ നോക്കി.എൻ്റെ നോട്ടത്തിൻ്റെ അർത്ഥം മനസ്സിലാക്കിയവൾ അവളുടെ നോട്ടത്തിന്റെ മൂർച്ച കൂട്ടി.

“എന്താടാ ഇത്”

“ഇതിനിപ്പോ എന്താ”

“ഇതിനൊന്നും ഇല്ലേ”ഓരോ ഡയലോഗിലും അവളുടെ ദേഷ്യം കൂടുന്നത് ഞാൻ കണ്ടു.

“ഇല്ല”ഞാനും വിട്ടു കൊടുത്തില്ല. അതോടെ അവളുടെ സംസാരവും നിന്നും അവൾ ഒരു പ്രാവശ്യം കൂടി എന്നെ ഒന്ന് കൂർപ്പിച്ച് നോക്കി എന്നിട്ട് കമ്പനിയിലേക്ക് നടന്നു നീങ്ങി. ഇതാ പോണ് മൂന്നുവർഷത്തിനുശേഷം ആദ്യമായി സംസാരിക്കുന്നത് ആണ് അതാണെങ്കിൽ ഇങ്ങനെയും തീർന്നു.

Leave a Reply

Your email address will not be published. Required fields are marked *