രുദ്രപ്രതാപം 4 [Jhon Clinton] [Updated]

Posted by

ഇതിനുമാത്രം ഞാൻ ഇവളോട് എന്ത് ചെയ്തേ. അല്ല ഞാൻ ഈ ദിവ്യയോട് അടുപ്പം കാണിക്കുന്നത് ഇവർക്ക് എന്താ പ്രശ്നം. അങ്ങനെ ആവശ്യമില്ലാത്ത ഒരുപാട് ചിന്തകളിലൂടെ എൻറെ മനസ്സ് കടന്നുപോയി.

അങ്ങനെ നിൽക്കുമ്പോഴാണ് എൻറെ ഫോൺ അടിച്ചത് എടുത്തുനോക്കിയപ്പോൾ ദിവ്യ ആയിരുന്നു. ഇത്രയും നേരം അശ്വതിയോട് അടുത്തുനിന്നും കിട്ടിയ ആ വിറയലും ശ്വാസംമുട്ടും എല്ലാം പതിയെ പോയി ഞാൻ ഫോൺ അറ്റൻഡ് ചെയ്തു

“ഹലോ”

“അഭി നീ എവിടെ”

“ഞാനിവിടെ കമ്പനിയുടെ താഴെയുണ്ട്”

“എന്നാൽ വേഗം എൻറെ ഓഫീസിലോട്ട് വാ”അതും പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു.

ഓഫീസിലോ ഈ സമയത്തോ ദൈവമേ ഇവൾ വളരെ ഫാസ്റ്റ് ആണല്ലോ. എൻറെ മനസ്സിൽ പലപല ചിന്തകൾ കയറിവന്നു അത് അങ്ങ് എക്സ്ട്രീം വരെ എത്തി ഇന്നെന്തെങ്കിലും ഒക്കെ നടക്കും ഒരുപാട് പ്രതീക്ഷകളുമായി ഞാൻ അവളുടെ ഓഫീസ് ലക്ഷ്യമാക്കി നടന്നു.അവളുടെ ഓഫീസിൻറെ മുന്നിലെത്തിയപ്പോൾ അതിൻറെ വാതിലിൽ ഞാൻ പതിയെ മുട്ടി.

” Yes comin”അകത്തുനിന്നും അവളുടെ മൃതലമായ ശബ്ദം ഞാൻ കേട്ടു. ഞാൻ ഒരു ചെറുപുഞ്ചിരിയോടെ ഓഫീസിനകത്തേക്ക് കയറി. കയറിയപ്പോൾ കണ്ട കാഴ്ചയിൽ തന്നെ എന്റെ ചിരിയെല്ലാം എങ്ങോട്ടോ പോയി. അവിടെ പ്രായമുള്ള മൂന്നു നാലു പേര് ഇരിക്കുന്നുണ്ട് അവരോടെല്ലാം അവൾ നല്ല ഒന്നാന്തരം തെറി പറഞ്ഞുകൊണ്ടിരിക്കുന്നു ഇതെല്ലാം കേട്ട് വിളറിയ മുഖത്തോടെ നിൽക്കുകയാണ് അവർ.

“You idiots you don’t even know how to take care a single client.താനൊക്കെ എന്തിനാടോ രാവിലെ തന്നെ ഇങ്ങോട്ടേക്ക് കെട്ടിയെടുക്കുന്നത് ഉപകാരമില്ലാത്ത കുറെ വേസ്റ്റുകൾ get out…”അതുകൂടി പറഞ്ഞു അവൾ ആ ചെയറിലേക്ക് ഒറ്റ ഇരുത്തം ആയിരുന്നു. ഞാനിതെല്ലാം കേട്ടു എന്നൊരു ചളിപ്പ് അവരുടെ മുഖത്ത് എനിക്ക് കാണാമായിരുന്നു. ഓരോരുത്തരായി എന്നെ കടന്നു പുറത്തോട്ട് പോയി. ഇപ്പോൾ ആ മുറിയിൽ ഞാനും അവളും തനിച്ചായി.

Leave a Reply

Your email address will not be published. Required fields are marked *