പിന്നെ അങ്ങനെ പോയി ഒരു സിനിമ കണ്ടു ,ഫുഡ് കഴിച്ചു, ഒരുപാട് അങ്ങോട്ടും ഇങ്ങോട്ടും നടന്നു സത്യം പറഞ്ഞാൽ മടുത്തു. നിങ്ങൾക്ക് ഇപ്പൊ തോന്നുന്നുണ്ടോ ഇവൻ എന്ത് തേങ്ങയാ ഈ പറയുന്നേ? ഇത്രയും നല്ല സുന്ദരി അടുത്തുള്ള മടുത്തു എന്നോ.
പുറത്തുനിന്ന് കാണുന്നവർക്ക് അങ്ങനെയൊക്കെ തോന്നും പക്ഷേ എൻറെ അവസ്ഥ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു കൂട്ടിൽ അകപ്പെട്ട ഒരു തത്തയെ പോലെ ആയിരുന്നു.
അങ്ങനെ അതൊക്കെ കഴിഞ്ഞു അവളെ അവളുടെ വീട്ടിൽ ആക്കി കൊടുത്തു അപ്പോഴേക്കും സമയം 8 മണി കഴിഞ്ഞിരുന്നു.
“Today was really fun 😊”അവൾ ബൈക്കിൽ നിന്നും ഇറങ്ങി എന്നെ നോക്കി പറഞ്ഞു
“😐”നമുക്ക് പ്രത്യേകിച്ച് ഒരു താല്പര്യവുണ്ടായിരുന്നില്ല ആ ഒരു വികാരമായിരുന്നു അപ്പോൾ എനിക്ക് ഉണ്ടായിരുന്നത്.
“So നാളെയും എന്നെ അങ്ങോട്ട് വരുത്തിക്കരുത് ഒരു 9 മണിയാവുമ്പോഴേക്കും എന്നെ പിക്ക് ചെയ്യാൻ വരണം”
ദൈവമേ ഈ മാരണത്തെ നാളെയും ഞാൻ ചുമക്കണോ?
അവൾ അതും പറഞ്ഞു തിരിഞ്ഞുനടന്നു. ഞാൻ വീട്ടിലേക്ക് പോകാനായി ബൈക്ക് സ്റ്റാർട്ട് ചെയ്തു. പെട്ടെന്നാണ് അവൾ തിരിഞ്ഞു കൊണ്ട് പറഞ്ഞത്
“ഒരു മിനിറ്റ് പോവല്ലേ”
ഇനിയെന്താണ് ഇതിനു വേണ്ടത് ആവോ?. അവൾ എൻറെ അടുത്തേക്ക് നടന്നു വന്നു എന്റെ കവിളുകൾ അവളുടെ കൈകൾ കൊണ്ട് കോരി എടുത്തു എന്നിട്ട് അവളുടെ സ്ട്രോബറി പോലുള്ള ചൂണ്ടുകളുണ്ട് എൻറെ ചുണ്ടുകളെ വിഴുങ്ങി എൻറെ കീഴ് ചുണ്ട് നന്നായി വായിലിട്ടു നുണഞ്ഞു ഒന്ന് പിഴിഞ്ഞ് അവൾ ആ ചുംബനം വേർപ്പെടുത്തി.
ഞങ്ങളുടെ രണ്ടുപേരുടെയും ശ്വാസം ഒരേപോലെ ഉയർന്നിരുന്നു മിന്നൽ അടിച്ച അവസ്ഥയായിരുന്നു എനിക്ക് ആകെ ഒരു വിറയലും കിതച്ചിലും കുളിരും ചുറ്റുമാണെങ്കിൽ വല്ലാത്തൊരു നിശബ്ദത.