“അഭി”
“എസ്”
“എനിക്ക് കുറച്ചു ഹെൽപ്പ് ചെയ്യണം”
“എന്താ”
“ഷെൽഫിൽ കുറച്ച് ഫയൽസ് ഉണ്ട് അതെല്ലാം ഒന്ന് അറ്റസ്റ്റ് ചെയ്തു അമ്മയുടെ ക്യാബിനിലേക്ക് എത്തിക്കണം”
“ഓക്കേ എവിടെയാ ഷെൽഫ്”
“ദാ … അത്”അവൾ എന്റെ പുറകിലുള്ള ഒരു വലിയ ഷെൽഫിലേക്ക് കൈ ചൂണ്ടി കാണിച്ചു. ഞാനാ ഷെൽഫിന് അടുത്ത് ചെന്ന് അത് തുറന്ന. അതിനകത്ത് ഒരു പത്ര ഓഫീസ് പോലെ കെട്ടുകണക്കിന് ഫയലുകൾ കിടക്കുന്നു.
“അല്ല ഇതിൽ ഏതാ”
“അതു മുഴുവനും വേണം”
ഈശ്വരാ ഇതു മുഴുവനോ😳 തേഞ്ഞു
അവൾ അതും പറഞ്ഞു പുറത്തോട്ട് പോയി. ഞാനിന്ന് മുഴുവൻ ഇവിടെ കിടന്നു പട്ടി പണി ചെയ്താലും ഇത് തീരാൻ പോകുന്നില്ല. അത്രത്തോളം ഉണ്ടായിരുന്നു ആ ഫയലുകളുടെ എണ്ണം. മൈര് ഇന്ന് ആരെയാണ് ആവോ കണി കണ്ടത്. എന്തൊക്കെയായിരുന്നു അപ്പോഴത്തെ എൻറെ ചിന്ത അല്ലെങ്കിലും മനസ്സ് ഒരു മൈരനാണ്.
വെറുതെ ആവശ്യമില്ലാത്ത പ്രതീക്ഷകൾ തന്നു മനുഷ്യന് അങ്ങ് ദ്രോഹിക്കും. പിന്നെ ഞാൻ ഓരോ ഫയൽ എടുത്ത് ഡേറ്റും ഡാറ്റാസും എല്ലാം അലൈൻ ചെയ്തുവെക്കാൻ തുടങ്ങി. അന്നത്തെ ദിവസം മൊത്തം അങ്ങനെ പോയി.
പിറ്റേദിവസം വന്നപ്പോഴും ഇതേ അവസ്ഥ തന്നെയായിരുന്നു ഫയലുകൾ അറ്റസ്റ്റ് ചെയ്യുന്നു, ദിവ്യയുടെ ഷെഡ്യൂളുകൾ ചെക്ക് ചെയ്യുന്നു. അങ്ങനെ പലതരം പണിയെടുത്ത് ഞാൻ അവിടെ സമയം തള്ളിനീക്കി. പതിയെ പതിയെ എനിക്ക് ഇതൊക്കെ ഒരു ശീലമായി തുടങ്ങി.
ദിവ്യയും ഞാനും തമ്മിൽ നല്ല രീതിയിൽ തന്നെ അടുക്കാനും തുടങ്ങി വീട്ടുകാരുടെ എല്ലാം എന്നോട് ഉണ്ടായിരുന്ന അകൽച്ച ഒക്കെ കുറഞ്ഞു ഇപ്പോൾ പണ്ടത്തെ വൈബിലേക്ക് തന്നെ എത്തി. പക്ഷേ അപ്പോഴും ഒരാൾക്ക് മാത്രം വലിയ മാറ്റം ഒന്നും ഉണ്ടായിരുന്നില്ല.അശ്വതി.