“എന്താ ആദി ഇവിടെ…” ഞാൻ ഒന്നും പറയാൻ പോയില്ല. ബാക്കിലെ ഡോർ തുറന്നു ഉറങ്ങുന്ന വാവയെ ഞാൻറെ നെഞ്ചിലേക്ക് ചേർത്തു ,ഏട്ടത്തിയുടെ കയ്യും പിടിച്ചു പുറത്തേക്കിറക്കി.എന്തിനാ വന്നെതെന്ന ചോദ്യമുകവുമായി ഏട്ടത്തി എന്നെ നോക്കുന്നുണ്ട്. “ഞാൻ ഓടി പോന്നത് നോക്ക് വീട്ടിലിടുന്ന ഡ്രെസ്സും ഇട്ടാ. ഏട്ടത്തിയുടെ വീട്ടിലേക്ക് പോവുമ്പോ ഞാൻ നല്ലത് ഇടണ്ടേ? ” എനിക്കും ഡ്രസ്സ് മാറേണ്ടിയിരുന്നു.വീട്ടിൽ നിന്ന് ഇറങ്ങി പോന്നപ്പോ അങ്ങാടി വരെ പോയി വരാനുള്ള പ്ലാനേയുണ്ടായിരുന്നുള്ളു. പിന്നെയല്ലേ ഏട്ടത്തിയുടെ വീട്ടിലേക്ക് പോവേണ്ട അവസ്ഥ വന്നത് . എന്നാലും എനിക്ക് വേണ്ടി മാത്രമാണ് ഞാൻ വെറുതെ കള്ളം പറഞ്ഞു. ഏട്ടത്തിയും അതങ്ങനെ വിശ്വസിച്ച മട്ടില്ല. എന്നാലുമെന്നോട് വെറുതെ ചിരിച്ചു കാട്ടി.
ഷോപ്പിലേക്ക് കേറുമ്പോ കറുത്ത പാന്റും ഇൻ ചെയ്ത വെളുത്ത ഷർട്ടും ഇട്ടൊരു പെണ്ണ് ഇത്തിരി ദൃതിയിൽ ഞങ്ങളെ അരികെ വന്നു.
“ഓർമയില്ലെന്നേ? അനുഷ്‍യുടെ കൂടെ..നമ്മൾ കുറേ കണ്ടിട്ടിണ്ട്…” എന്റെ ഓർമയില്ലാത്ത നോട്ടം കണ്ടപ്പോ ആ പെണ്ണൊരു ചരിത്രം രണ്ടു വാക്കിൽ തീർത്തു. പെട്ടന്നെന്നിക്ക് ആളെ കത്തി. ഇതാണ് അനുഷേച്ചി പറഞ്ഞ കൂട്ടുകാരി. ഈ പെണ്ണിന്റെയാണിപ്പോ ഷോപ്പ് മുഴുവൻ. സ്കൂളിൽ പോവുമ്പോ അനുഷേച്ചിയുടെ കൂടെ എപ്പോഴും കാണുന്നതായിരുന്നു.
“മീനുവേച്ചി? ….” ഞാൻ പേരോർത്തെടുത്തു വിളിച്ചു. വലിയ ചെക്കനായല്ലോ എന്ന അത്ഭുതം ചേച്ചിക്ക്. വിശേഷം ചോദിക്കലായി പിന്നെ.അതിനിടയിൽ ഞങ്ങളെ ചിരിയും സംസാരവും നോക്കി നിൽക്കുന്ന