തമ്പുരാട്ടി 6 [രാമന്‍]

Posted by

ഇരു നിറമുള്ള,എന്റെ അമ്മയേക്കാൾ പ്രായം തോന്നിക്കുന്ന ശരീരമാണേലും കുറേ നാൾ കൂടെയുണ്ടായിരുന്ന എന്റെയാരോ കണ്ടപോലെ എനിക്ക് ,അമ്മച്ചിയെ കണ്ടപ്പോ തോന്നി.സാരിയുടുത്ത് ഒരുങ്ങി നിന്ന അവർ സാരി തല പിടിച്ചു വാ പൊത്തിപ്പിടിച്ചു . ഏട്ടത്തിയെ പോലെ കരയാണ്.കണ്ടത് വിശസിക്കാൻ അവർക്ക് ആവുന്നില്ല എന്ന് തോന്നുന്നു. അമ്മച്ചിയുടെ പിന്നാലെ ഏട്ടത്തിയുടെ അനിയത്തിയും, പിന്നെ രണ്ട് പെണ്ണുങ്ങളും കൂടെ വന്നു. അമ്മച്ചി ഞങ്ങളെ അടുത്തേക്ക് വേഗത്തിൽ വന്നു.

“എന്നാടീ അവിടെ നിന്നത്..ഇങ്ങട്ട് കേറി പോരത്തില്ലയോ…”വിഷമവും ദേഷ്യവും സ്നേഹവും എല്ലാം കളർന്നൊരു ചോദ്യം. അത് കേട്ടപ്പോ ആ അമ്മ എത്ര പാവം ആണെന്ന് എനിക്ക് മനസ്സിലായി.

“വഴിയിൽ തന്നങ്ങു നിക്കാണോ…ഹ്മ്മ്…” ഏട്ടത്തിയുടെ തോളിൽ കൈ വെച്ചു, എന്നോടുമാ കരഞ്ഞ മുഖം കാട്ടി അമ്മച്ചിയതങ്ങു ചോദിച്ചപ്പോഴേ ,ഏട്ടത്തി പിടിച്ചു വെച്ച കരച്ചിൽ അണകെട്ട് പോലെ തുറന്നു. കെട്ടി പിടിച്ചു ഏട്ടത്തി ഉള്ള വിഷമമെല്ലാമെടുത്തു. എന്ത് ചെയ്യാനാ എനിക്കും കരച്ചിൽ വന്നു . ഒക്കത്തുള്ള വാവ എന്നെയും കരയുന്ന അതിന്റെ അമ്മയെയും നോക്കി അത്ഭുത പെടുന്നുണ്ട്. ബാക്കിൽ ഏട്ടത്തിയുടെ അനിയത്തിയും ഒരു ചിരിയോടെ ഇതെല്ലാം കാണുന്നുണ്ട്.

“മതിയെടീ പെണ്ണെ..നീയെന്നെ കൂടെ കരയിച്ചല്ലോ..ഇല്ലെടാ മോനേ…? കൊലക്കേടായോഡാ….”ഏട്ടത്തിയുടെ കെട്ടിപ്പിടിക്കലിൽ നിന്ന് മാറി കണ്ണു തുടച്ചു,അമ്മച്ചിയെന്റെ കയ്യിൽ പിടിച്ചു ചോദിച്ചു. അപ്പോഴാണ് എന്റെ കയ്യിലെ വാവ അമ്മച്ചിയോടു ചിരിക്കുന്നത് അവർ കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *