തമ്പുരാട്ടി 6 [രാമന്‍]

Posted by

”ഞാൻ നേരത്തെ പറഞ്ഞല്ലോ…എല്ലാ പരിവാടിയും വേഗം നടത്താൻ ഞങ്ങൾക്കും തലപ്പര്യം തന്നെയാ. പക്ഷെ ചെലവുകളുടെ കാര്യം നോക്കുമ്പോ…സാമ്പത്തികാമായി ഇത്തിരി പ്രേശ്നത്തിലാ…നാല് മാസം കൊണ്ടോ ആറു മാസം കൊണ്ടോ അടുത്ത ഒരു പരിവാടി നടത്താൻ ഇത്തിരി ബുദ്ധിമുട്ടുണ്ട്. ..“ആദ്യമായി ഏട്ടത്തിയുടെ അച്ഛൻ വായൊന്നു തുറന്നു. കട്ടിയുള്ള ശബ്‌ദം.

ആ ഒച്ചയിൽ തന്നെ ഒരു മുരടൻ സ്വഭാവമുണ്ടോ? പക്ഷെ ഏട്ടത്തിയുടെ വീട്ടിലെ അവസ്ഥ ഇത്തിരി മോശമാണെന്ന് എനിക്ക് തോന്നി. എനിക്ക് സഹായിക്കാൻ കഴിയില്ലേ ഇവരെ?  ഒരു പരുവാടി നടത്താൻ ഉള്ള പൈസയൊന്നും എന്റെ കയിലില്ല. എന്നാലും അനുഷേച്ചിയും ഞാനും വിചാരിച്ചാൽ നടക്കില്ലേ?

എന്തായാലും ഇവിടെ ഇപ്പോ കേറി ഇടപെട്ടു പറയണ്ടാ എന്ന് തോന്നി. ഏട്ടത്തിയുടെ അച്ഛന്റെ സ്ഥാനം ഞാൻ ഇടപെട്ടാൽ ഇല്ലാതാവും.

“ഹ്മ്മ്..മോനേ മോനെന്തേലും പറയാനുണ്ടോ…ശ്രീദേവി മാഡം ഉണ്ടാവില്ലേ പരിവാടിക്ക്? … മാഡം വരുമ്പോ മോശാക്കാൻ പറ്റില്ലല്ലോ? ….”അയാൾ ഇത്തിരി ബഹുമാനം കലർന്ന സ്വരത്തോടെ ചോദിച്ചു. ഈശ്വര അടുത്ത കുരിശായല്ലോ . മരുമോളെ ഇത് വരെ വീട്ടിൽ കേറ്റാത്ത താടക, മരുമോളെ അനിയത്തിയുടെ പരിവാടിക്ക് ഉണ്ടാവില്ലേന്ന്. എന്ത് നല്ല ചോദ്യം. ഞാനെന്താ പറയാ.

ഇല്ലാന്ന് പറഞ്ഞാ ചെലപ്പോ പല ആളുകളുടെ വായിൽ നിന്നും ഏട്ടത്തിയും അമ്മയും വലിയ അകൽച്ചയിൽ ആണെന്നുള്ള സംസാരം കേട്ടാലോ? അമ്മക്ക് ഈ വീടുമായി നല്ല ബന്ധം ആണെന്ന് അവർക്ക് തോന്നിയാൽ ,ഞങ്ങളുടെ കുറേ സ്ഥാപനത്തിൽ ഒന്നിൽ ഞങ്ങൾക്ക് വേണ്ടി പണി എടുക്കുന്ന ചെക്കന്റെ വീട്ടുകാർക്ക് ഏട്ടത്തിയുടെ അച്ഛനോടും, അമ്മച്ചിയോടും എന്തിന് അന്നയോടും വരെ നല്ല ബഹുമാനവും കരുതലും കാണും.

Leave a Reply

Your email address will not be published. Required fields are marked *