തമ്പുരാട്ടി 6 [രാമന്‍]

Posted by

“എനിക്ക് നിന്നെ എന്തിഷ്ടായീന്നറിയോ?…” ഒട്ടും മടി കാണിക്കാതെ ഏട്ടത്തി വെട്ടി തുറന്നു പറഞ്ഞു.ഏട്ടത്തിയുടെ കുഞ്ഞി മനസ്സിൽ എനിക്കിത്രേം വലിയ സ്ഥാനമോ.തുള്ളിച്ചാടാനുള്ള ആഗ്രഹം ഞാൻ ഉള്ളിലൊതുക്കി.

“അതാ ഇനിയിപ്പോ എന്താ ചെയ്യാ. ..?പ്രശ്നം ആവോ…?”

“പോടാ…”ഏട്ടത്തി എന്റെ നേരെ കൈ ഓങ്ങി.

“അടി കൊള്ളും നിനക്ക്…” ഞാൻ ഏട്ടത്തിയുടെ നേർക്ക് സങ്കടം കാണിച്ചു കൈ കൂപ്പി.

“ഇങ്ങു വാടാ…” ഏട്ടത്തി വന്നെ കൈ നീട്ടി വിളിച്ചു .കെട്ടിപ്പിടിക്കാനാണ് . എനിക്കി മടിയൊന്നും ഉണ്ടായില്ല. മെലിഞ്ഞ ശരീരത്തിലേക്ക് മടിയിലുള്ള വാവയെ ബുദ്ധിമുട്ടിക്കാതെ ഞാൻ നീണ്ടു വലിഞ്ഞപ്പോ ഏട്ടത്തി ഒരു കൈ കൊണ്ട് എന്നെ കെട്ടിപ്പിടിച്ചു.ആ ചെറിയ ശരീരം എന്റെ നെഞ്ചിൽ അമർന്നു. കുഞ്ഞി തലയെന്റെ തോളിലും. എനിക്കൊരു കുട്ടിയെ കെട്ടിപിടിച്ച പോലെ തോന്നി. സുഖമുള്ളപോലെ നേരിയ കുറുകലുള്ള ശ്വാസം ഏട്ടത്തിയുടെ വായിൽ നിന്നും പൊന്തി.ഞാൻ തല വലിച്ചപ്പോ എന്റെ കവിളിൽ ഒരുമ്മ കൂടെ കള്ളത്തി തന്നു.

സമയമില്ലായിരുന്നു. അഞ്ചു മണിക്ക് മുന്നേ വീട്ടിൽ എത്തണം എന്ന് ഉറപ്പിച്ചതാണ്. അതോണ്ടന്നെ വണ്ടി എവിടെയും നിർത്താതെ കത്തിച്ചു വിട്ടു. പോവുമ്പോ എല്ലാം ഏട്ടത്തിയോട് ,അമ്മയെന്തേലും പറഞ്ഞാലും ചെയ്താലും പേടിക്കരുത് എന്ന് മാത്രമാണ് എനിക്ക് പറയാനുണ്ടായിരുന്നത്. ഇന്ന് നടന്ന കാര്യങ്ങൾ കൊണ്ട് അത്രേം സന്തോഷം ഞാൻ കാരണം ഏട്ടത്തിക്ക് കിട്ടി എന്ന വിചാരം ഉള്ളതോണ്ട്. ഏട്ടത്തിക്ക് ഒരു മടിയും ഇപ്പോ എന്റെ കൂടെ വരാനില്ല.പക്ഷെ അമ്മയുടെ മുന്നിൽ ചെല്ലുമ്പോ എന്താവും എന്ന ചിന്ത എന്നെ നല്ലപ്പോലെ വരിഞ്ഞു മുറുക്കി.

Leave a Reply

Your email address will not be published. Required fields are marked *