തമ്പുരാട്ടി 6 [രാമന്‍]

Posted by

പുറത്തെവിടെയും ഏട്ടത്തിയെ ആക്കാൻ ഇനിയും വയ്യ.ഒറ്റക്ക് ഒരു പെണ്ണിന് എവിടെയും താമസിക്കാൻ ഇക്കാലത്തും വലിയ പ്രശ്‍നം തന്നെയാണ്. എന്റെ കൂടെയാണേൽ, അനുഷേച്ചി കൂടെയുണ്ടേൽ,ഏട്ടത്തിക്ക് ഇനി ഒരു കൊറവും വരുത്താതെ നോക്കാലോ എന്ന ചിന്ത വന്നപ്പോ മനസ്സിൽ ഉറപ്പിച്ച തീരുമാനമാണിത്. ഏട്ടത്തിയെയും ,കുട്ടിയേയും സേഫ് ആയിട്ട് നിർത്താൻ ,എന്റെ വീടല്ലാതെ വേറെ ഏത് സ്ഥലമാണ് ഉള്ളത്?

അനുഷേച്ചിക്കും അത് സന്തോഷമേ ഉണ്ടാവുള്ളു. കൂടാതെ അമ്മക്കെതിരെ നിൽക്കാൻ ഇങ്ങനെയേ പറ്റു. വലിയ തീരുമാനം ആണേലും, എങ്ങനെയാ വീട്ടിലേക്ക് തമ്പുരാട്ടിയുടെ എതിർപ്പ് കടന്ന് ഏട്ടത്തിയെ കയറ്റുമെന്ന് ,എനിക്കിപ്പോഴും അറിയില്ല.വരണത് വരട്ടെയെന്ന ചിന്തയാണ്. എന്തിനും ഞാൻ റെഡിയാണ്. പോക്കറ്റിലെ ഫോൺ റിങ് ചെയ്തു. സെന്തിൽ!

“ഏട്ടത്തി എന്റെ കൂടുയുണ്ട് …ബസ് സ്റ്റോപ്പിലേക് വാ…” എന്റെ ശ്വാസം നേരെ വീണു. ഇവിടുന്ന് പോയെന്ന് ചന്ദ്രന്റെ വായിൽ നിന്ന് കേട്ടപ്പോ ,ഇനി ഏട്ടത്തി വല്ലതും ചെയ്ത് കളയോന്നുള്ള പേടിയുണ്ടായിരുന്നു.ആശ്വാസം അങ്ങനെ ഒന്നും ഉണ്ടായില്ലലോ! ഞാൻ ദൂരെയുള്ള ബസ് സ്റ്റോപ്പിലേക്ക് നോക്കി. സെന്തിൽ റോട്ടിൽ നിന്ന് എന്നെ നോക്കുന്നുണ്ട്.

മങ്ങിയ മനസുമായി ഞാൻ അവിടെ വരെ ,ഏട്ടത്തിയ എങ്ങനെ ഫേസ് ചെയ്യുമെന്ന് ഓർത്ത് തല പെരുത്തു നടന്നു . ആരും ഒന്നും ചെയ്യില്ലന്ന് പറഞ്ഞു തിരിച്ചു കൊണ്ടാക്കിയതല്ലേ ഞാനാ റൂമിൽ. ഒന്ന് ഉറങ്ങി എണീക്കുമ്പോഴേക്ക് വീണ്ടും അവിടന്ന് ഇറക്കി വിട്ടാൽ.കൊല്ലുമെന്ന് ഭീഷണി പെടുത്തിയാൽ.ഞാൻ കൊടുത്ത വാക്കിനു എന്ത് വിലായാണ് ഉള്ളത്. ഇനിയും ഏട്ടത്തി എന്നെ വിശ്വസിക്കുമോ? അമ്മയും മോനും കൂടെ ഒരു ജീവൻ വെച്ച് കളിക്കാണെന്ന് തോന്നില്ലേ?

Leave a Reply

Your email address will not be published. Required fields are marked *