പ്രേമവും കല്യാണവും [AARKEY]

Posted by

ആശ ….. പോടീ …..

ജിജി ….. രണ്ടും കൂടി വെറുതെ കെട്ടിപ്പിടിച്ചുകൊണ്ട് കിടന്നുറങ്ങിക്കാണും …. പായ് ജന്മങ്ങൾ …… ഒരു ദിവസം വെറുതെ കളഞ്ഞു ……

അപ്പോയെക്കും തോമസും കിരണും അവിടേക്ക് വന്നു …. ജിജി രണ്ടാൾക്കും ചായ കൊടുത്തു ……. ആശക്ക് കിരണിന്റെ മുഖത്തേക്ക് നോക്കാൻ ഒരു ചമ്മൽ …… അറിയാതെ ആണെങ്കിൽ പോലും അവൾ അവനെ കെട്ടിപ്പിടിച്ചു കിടന്ന് ഉറങ്ങിയതല്ലേ ……

തോമസ് …… ഡാ …. വല്ലതും നടന്നോ ?

കിരൺ ….. എവിടെന്ന് ….

കിരൺ ആശയുടെ മുഖത്തേക്ക് നോക്കി ……..  അവൾക്ക് ചെറുതായി നാണം വന്നു ….. കിരൺ ആശയുടെ തോളിൽ കയ്യിട്ട് അവളെയും കൊണ്ട് ഹാളിലേക്ക് പോയി ……

ദിവസങ്ങൾ കടന്നുപോയി ആശക്ക് കിരണിനോടുള്ള ഇഷ്ടം കൂടി കൂടി വന്നു ……… അവർ ഒരുമിച്ച് പിന്നെ അങ്ങോട്ട് ബൈക്കിലായി യാത്ര ……. അവനെ തൊട്ടുരുമ്മി നടക്കുന്നതിൽ അവൾ സന്തോഷവതിയായിരുന്നു ……..

അങ്ങിനെ നാല് ദിവസത്തെ ട്രിപ്പിനായി എല്ലാവരും പോകാൻ തയ്യാറായി …….. അവർ ആവശ്യമുള്ള സാധനങ്ങൾ എടുത്ത് കാറിൽ യാത്ര തുടർന്നു ……..

തോമസ് …… അളിയാ ഞാൻ റിസോർട്ട് ബുക്ക് ചെയ്തിട്ടുണ്ട് ……. അടിപൊളി ഒരു റിസോർട്ട്  ആണ് ……  നമുക്ക് എന്ജോയ് ചെയ്യാൻ മാത്രം ഒരു വീട് ……. രാവിലെയും ഉച്ചക്കും വൈകുന്നേരം നമ്മൾ പറയുന്ന ഫുഡ് അവർ എത്തിച്ചുതരും ……. നാല് ദിവസം കൊണ്ട് ബോഡി ഒന്ന് ഡെവലപ്പ് ചെയ്യണം ……

കിരൺ ….. എങ്ങിനെ ? നീ തിന്നുന്നതൊക്കെ ജിജി ഊറ്റി എടുക്കുകയല്ലേ …. പിന്നെ എങ്ങിനെ ഡെവലപ്പ് ആകും …..

തോമസ് ….. എന്റെ ആശാ ഇവനെ ഇനി ഇങ്ങനെ വിട്ടാൽ പറ്റില്ല ……  ഇവനൊരു കയറിടാൻ സമയമായി …. അത് നിന്നെ കൊണ്ടേ പറ്റു ….

ആശ കിരണിന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു …….

അവർ റിസോർട്ടിൽ എത്തി …… ചുറ്റുമതിലോട് കൂടിയ വലിയൊരു ബംഗ്ലാവാണ് …. ഒരാൾ അവരെ അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു ……. ഗേറ്റ് തുറന്ന് വണ്ടി അകത്തേക്ക് കയറ്റി ….. അയാൾ അവർക്ക് ഡോർ തുറന്നുകൊടുത്തു …

Leave a Reply

Your email address will not be published. Required fields are marked *