പ്രേമവും കല്യാണവും [AARKEY]

Posted by

ഒരു ദിവസം അവർക്ക് ഒരു പോസ്റ്റ് വന്നു …. ഒരു കുഞ്ഞിന്റെ ഫോട്ടോ ….. ജിജി ആ ഫോട്ടോ തിരിച്ചു നോക്കി …. ‘”വിത്ത് ലവ് ആശ ” അത് ആശയുടെ കുട്ടിയുടെ ഫോട്ടോയാണെന്ന് അവക്ക് മനസ്സിലായി …. ആ ഫോട്ടോ അവർ കിരണിന്  അയച്ചുകൊടുത്തു ….. നല്ല സങ്കടം തോന്നിയെങ്കിലും അവനത് ഉള്ളിലൊതുക്കി ……

കിരൺ നാട്ടിലെത്തി … അനീറ്റയും അപ്പോൾ അവിടെ ഉണ്ടായിരുന്നു …… എല്ലാവരും ഒരു ട്രിപ്പ് പോകാൻ പ്ലാൻ ചെയ്തു ……  വീട്ടിൽ കല്യാണം കഴിക്കാൻ അച്ഛനും അമ്മയും അവനെ നിർബദ്ധിച്ചുകൊണ്ടേയിരുന്നു ……

അങ്ങിനെ അവർ ഊട്ടിയിലേക്ക്  യാത്ര പുറപ്പെട്ടു …..  ഒരു റിസോർട്ട് ആയിരുന്നു അവർ   ബുക്ക് ചെയ്തിരുന്നത്  …. നല്ല അടിപൊളി കാലാവസ്ഥ  ….. അപ്പോൾ എന്തോ കിരണിന്റെ മനസ്സിൽ നിന്നും പഴയതെല്ലാം അവൻ ഓർമ്മിക്കാതിരിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു …… അനീറ്റ അതിനൊരു പോംവഴിയായി ….. അവളുടെ ബഹളവും ചിരിയും വാശിയുമെല്ലാം എല്ലാവരും ആസ്വദിക്കുന്നുണ്ടായിരുന്നു …. അവർ ഊട്ടിയിൽ എത്തി … അനീറ്റയും ആശയും കിരണും ആദ്യം റൂമിൽ കയറി ….. അവർക്ക് ഇഷ്ടമുള്ള മുറികൾ സെലക്ട് ചെയ്തു ….. ആശയുടെ കൈ പിടിച്ചാണ് അവൾ എപ്പോയും നടക്കുന്നത് …… അവർ എല്ലാവരും  പുറത്തുള്ള ഒരു ബഞ്ചിൽ ഇരുന്നു ……

അനീറ്റ ….   ചേട്ടന് എത്ര ദിവസത്തെ ലീവ് ഉണ്ട് ….

കിരൺ …. പതിനാല് ദിവസം …..

അനീറ്റ ….. ജോലിയൊക്കെ എങ്ങിനെയുണ്ട് …. നല്ല ചേച്ചിമാരൊക്കെ ഉണ്ടോ ?

കിരൺ ….. നിന്റത്ര സുന്ദരിമാരൊന്നും അവിടില്ല ….

അനീറ്റ …. ഞാനും ചേച്ചിയും കുറച്ചു ദിവസം അവിടെ വന്ന് നിൽക്കട്ടെ ….. എന്റെ അഡ്മിഷന് മുൻപ്പ് …

കിരൺ ….. വന്നോ ? അവിടെ നിങ്ങൾക്ക് താമസിക്കാൻ എല്ലാ സൗകര്യവുമുണ്ട് ……

അനീറ്റ ….. അപ്പോൾ നമ്മൾ എല്ലാവരും കൂടി വരട്ടേ ?

കിരൺ …. ധൈര്യമായി വന്നോളൂ …. നമുക്ക് ബാംഗ്ലൂർ പൊളിക്കാം …..

Leave a Reply

Your email address will not be published. Required fields are marked *