പ്രേമവും കല്യാണവും [AARKEY]

Posted by

അവർ മേശക്ക് അരികിലേക്ക് വന്നു അപ്പോയെക്കും തോമസ് നാല് ഗ്ലാസ്സുകളിലായി മദ്ധ്യം ഒഴിച്ച് വെച്ചിട്ടുണ്ടായിരുന്നു

അവർ രണ്ട് ഗ്ലാസ്സുകൾ എടുത്ത് അൽപ്പം മാറിയിരുന്നു …..

ജിജി ….. യെന്ത അടുത്ത പരിപാടി ?

ആശ ……കല്യാണം … എന്തേ ?

ജിജി അവളെ നോക്കി ചിരിച്ചു …..

ആശ ….. എന്താ ഒരു ചിരി …. നിങ്ങൾ യെന്ത പ്ലാൻ ചെയ്യുന്നത് ?

ജിജി അവളെ നോക്കി വീണ്ടു ചിരിച്ചു …..

ആശ ….. എന്താണ് നീ ചിരിക്കുന്നത് ? കാര്യം പറയ് …..

ജിജി …. നീ അടിക്ക് ഞാൻ പറയാം ……

ആശ … വേഗം പറയ് …. എനിക്ക് ടെൻഷൻ ആകുന്നു …….

ജിജി ….. ഞങ്ങൾക്ക് എപ്പോൾ  പരസ്പ്പരം ബോറടിക്കുന്നെന്ന് തോന്നുന്നോ അന്ന് നമ്മൾ പിരിയും ….. പരസ്പ്പരം ജീവിതകാലം മുഴുവൻ എന്തിനാ സഹിച്ച് ജീവിക്കുന്നത് ….. ഇപ്പോഴുള്ള ചോരത്തിളപ്പ് പിന്നെ ജീവിതത്തിൽ ഉണ്ടായില്ലെങ്കിൽ പിന്നെ ഭയങ്കര ബുദ്ധിമുട്ടായിരിക്കും ജീവിക്കാൻ …..

ആശ കുറച്ചു സമയം ആലോചിച്ചിരുന്നു …….

ആശ …. നീ യെന്ത പറഞ്ഞു വരുന്നതെന്ന് എനിക്ക് മനസ്സിലായി ……. അപ്പോൾ നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നില്ലേ ?

ജിജി … ഇഷ്ടമൊക്കെയാണ് ….ഈ ഇഷ്ടം എപ്പോഴാണ് ഇല്ലാതാകുന്നതെന്ന് അറിയില്ലല്ലോ ?

ആശ അവിടെയിരുന്ന് തോമസിനെയും കിരണിനെയും നോക്കി …. അവർ സന്തോഷത്തോടെ ഓരോന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് വെള്ളമടിക്കുകയാണ് …… കിരണിനെ പിരിയുന്നത് അവൾക്ക് ഓർക്കാൻ പോലും കഴിയുമായിരുന്നില്ല …..

ആശ …. നിങ്ങൾ ഇതിനെക്കുറിച്ച് സംസാരിച്ചായിരുന്നോ ?

ജിജി ….. മും ….

ആശ …… അത് പറഞ്ഞപ്പോൾ നിങ്ങൾക്ക് വിഷമം ഒന്നും തോന്നിയില്ലേ ?

ജിജി …. തോമസ് എന്നോട് അങ്ങനെ പറഞ്ഞപ്പോൾ ആദ്യം വിഷമം തോന്നി …. ആലോചിച്ചപ്പോൾ അത് ശരിയാണെന്ന് എനിക്കും തോന്നി …. പക്ഷെ ഇപ്പോഴും ഞങ്ങളുടെ ഇഷ്ടത്തിന് ഒരു കുറവുമില്ല ….. ആദ്യം എങ്ങിനെ ആയിരുന്നോ ഇപ്പോഴും അങ്ങിനെതന്നെ ……..

Leave a Reply

Your email address will not be published. Required fields are marked *