പ്രേമവും കല്യാണവും [AARKEY]

Posted by

ജാനകി …. നിങ്ങൾ കുറച്ചു ദിവസം കാണുമെന്ന് വിചാരിച്ചതാണ് …. ഒരു ട്രിപ്പ് പ്ലാൻ ചെയ്തിരുന്നു …. കിരൺ പെട്ടെന്ന് പോകുന്നെന്ന് പറഞ്ഞപ്പോൾ എല്ലാം കുളമാകുമെന്നൊരു തോന്നൽ അവനില്ലാതെ അവർ വരില്ല …..

ആശ …. ഇപ്രാവശ്യം ട്രിപ്പൊന്നും വേണ്ട …..

രാത്രി കിടക്കാൻ നേരം  …. ആശ കിരണിനെ വിളിച്ചു …….

ആശ ….. ചേട്ടാ കഴിച്ചോ ?

കിരൺ …. മും ……

ആശ …. നാളെ കടയിൽ ഒന്ന് പോകണം …..

കിരൺ …. എപ്പോൾ …?

ആശ …. രാവിലെ പോകാം …… സാധനങ്ങൾ വാങ്ങേണ്ടേ ? എല്ലാം മറന്നോ ?

കിരൺ ….. രാവിലെ പോകാം …. നീ ഇറങ്ങിക്കോ …….

ആശ മൊത്തത്തിൽ മാറിയെന്ന് ജാനകിക്ക് തോന്നി ….  അത് അവൾ സുരേഷിനോദ് പറയുകയും ചെയ്തു അവളുടെ സംസാരവും പെരുമാറ്റവും മൊത്തത്തിൽ മാറിയിട്ടുണ്ട് …… ഒരു മടിയും ഇല്ലാതെയാണ് കിരണിനെ അവൾ ചേട്ടന്ന് വിളിക്കുന്നത് ……  അവൾ ഇപ്പോൾ ഭയങ്കര ഹാപ്പിയിലാണ് ….. പണ്ട് ഇവിടെ വെറുതെ ചടഞ്ഞു കൂടി ഇരുന്ന പെണ്ണാണ് ….. അന്ന് ആ കിരണിനോട് പോലും അവൾ സംസാരിക്കില്ലായിരുന്നു …. ഇനി ഇവർ തമ്മിൽ വലിയ ഇഷ്ടത്തിൽ വല്ലതുമായിരിക്കുമോ ….  അവനെ കുറിച്ച് പറയുമ്പോൾ നൂറ് നാവാണ് …..

സുരേഷ് ….. ആയിക്കോട്ടെടി ….. എനിക്ക് അതിൽ എതിർപ്പൊന്നും ഇല്ല …. ശങ്കറിനും മോളിക്കും  ഒട്ടും കാണില്ല ….. നമുക്ക് നോക്കാം …..

പിറ്റേന്ന് രാവിലെ തന്നെ ആശ കിരണുമായി കടയിലേക്ക് പോയി …..  എല്ലാവരും അവരെ നോക്കുന്നുണ്ടായിരുന്നു …… മോളി  ജാനകിയോട് പറഞ്ഞു …… പെണ്ണ് അകെ മാറിപ്പോയല്ലോ ജാനകി …. അവളുടെ മുഖം നീ ശ്രദ്ധിച്ചോ ? അവൾ പഴയപോലൊന്നും എല്ലാ ……

ശങ്കർ ….. ഞാനും ശ്രദ്ധിച്ചു …… അവൾ ഇപ്പോൾ നല്ല സന്തോഷത്തിലാണ് …… സുരേഷേ ഇത് മിക്കവാറും നമ്മൾ ഉറപ്പിക്കേണ്ടി വരും …….

ജാനകി …. എനിക്കും അത് തന്നെയാ തോന്നുന്നത് ….. ഇനി നമ്മളായിട്ട് ഒന്നും പറയാൻ പോകേണ്ട …. എന്തെന്ന് വച്ചാൽ അവർ തന്നെ തീരുമാനിക്കട്ടെ ……

Leave a Reply

Your email address will not be published. Required fields are marked *