ശങ്കർ ….. പിന്നെ നിന്റെ ഭാര്യയാണെന്ന് പറഞ്ഞാൽ ആരും സംശയിക്കില്ല …… ആശ വായ് തുറന്നൊന്ന് സംസാരിച്ചാൽ മതിയായിരുന്നു ….
മോളി ….. അതിന് ആശ ഈ ഇട്ടാവട്ടത്ത് കിടന്ന് വളർന്നതല്ലേ ? ആർക്കായിരുന്നാലും പേടി കാണും …. പിന്നെ നമ്മളെ വിശ്വാസമുള്ളതുകൊണ്ടല്ലേ അവനോടൊപ്പം നിർത്തിയാൽ മതിയെന്ന് സുരേഷും ജാനകിയും പറഞ്ഞത് ….. ഡാ .. അവളെ നോക്കിക്കോണേ ….. അവൾക്കായി പറയാൻ ഒരു പരാതിയും ഉണ്ടാവരുത് ….. നിന്റെ കണ്ണിലെ കൃഷ്ണമണിപോലെ അവളെ നോക്കിക്കോണം ……
ആനി …. ചേട്ടാ ആ ചേച്ചി അധികം സംസാരിക്കാത്തൊന്നും ഇല്ല …. എന്നും പറഞ്ഞ് ചേട്ടൻ മാറരുത് …. ഒരു പാവമാണ് ….. നല്ല സ്വഭാവമാണ് …..
പിറ്റേന്ന് സുരേഷ് ഒരു താലി വാങ്ങി ആശയെ ഏൽപ്പിച്ചു …. പോകാൻ നേരം കെട്ടിക്കൊണ്ടു പോകാൻ പറഞ്ഞു …. ഇനി അതിനെപ്പറ്റി ഒരു പ്രശ്നം വേണ്ട ….. ഒന്നാമത്തെ മനുഷ്യൻ വട്ടായാണ് നിൽക്കുന്നത് …..
പിറ്റേന്ന് പോകാൻ നേരം ആനി ആ താലി ആശയുടെ കഴുത്തിൽ കെട്ടി നെറ്റിയിൽ ഒരു സിന്ദൂരവും തൊട്ടു …..
എല്ലാവരും പുറത്തിറങ്ങി വണ്ടിയിൽ കയറി …. അവരെ ബസ്സ് സ്റ്റാൻഡിൽ ആക്കി …. അവർ കൈവീശി കാണിച്ചുകൊണ്ട് ബസ്സിൽ കയറാൻ നേരം രണ്ടുപേരെയും നിർത്തി ആനി ഒരു ഫോട്ടോ എടുത്തു …..
അവരെ നോക്കി ശങ്കർ സുരേഷിനോദ് പറഞ്ഞു ….. രണ്ടുപേരെയും എന്നും ഇതുപോലെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ മതിയായിരുന്നു ….. മോളിയും ജാനകിയും അവരെ നോക്കി ചിരിച്ചു …..
മോളി ….. ഇങ്ങനെ ഒരു തുടക്കം ഉണ്ടാകുമെന്ന് ഞാനും വിചാരിച്ചില്ല …… കുറച്ചു നാൾ ഒരുമിച്ച് ജീവിക്കുമ്പോൾ പിന്നെ അവർ അങ്ങ് ഇഷ്ടത്തിലായിക്കോളും ….. ഞാനും ചേട്ടനും അത് മനസ്സിൽ കണ്ടിട്ടാണ് ഇങ്ങനെ ഒരു പ്ലാൻ ചെയ്തത് ….. ആ താലി മലയുടെ കാര്യം ഞാൻ തന്നെയാ ആനിയെ കൊണ്ട് പറയിപ്പിച്ചത് …. ദൈവം എല്ലാം മംഗളമായി അവസാനിപ്പിച്ചുതന്നാൽ മതിയായിരുന്നു ….. നമുക്ക് ആഗ്രഹിക്കാനല്ലേ പറ്റു …..